HOME
DETAILS
MAL
സഊദിയില്‍ ആറുപേര്‍ കൂടി മരിച്ചു
backup
April 25 2020 | 00:04 AM
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധയേറ്റു ആറു പേര് മരിച്ചു. 1,172 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ നാലുപേര്‍ വിദേശികളാണ്.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. 15,102 ആണ് നിലവില്‍ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം. ഇന്നലെ 124 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നേടിയവര്‍ 2,049 പേരായി ഉയര്‍ന്നിട്ടുണ്ട്. 12,926 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 93 പേരുടെ നില അതീവ ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."