HOME
DETAILS
MAL
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിലക്ക് നീക്കണം: എം.കെ രാഘവന്
backup
April 25 2020 | 02:04 AM
കോഴിക്കോട്: ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന് എം.പി പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. ഇതുസംബന്ധിച്ച് അനുകൂല നടപടിയെടുക്കാന്‍ വ്യോമയാന- ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
വിവിധതലങ്ങളിലെ ഇടപെടലുകളെ തുടര്‍ന്നാണ് ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍, കാര്‍ഗോ സര്‍വിസ് സംബന്ധിച്ച വ്യവസ്ഥയില്‍ മൃതദേഹങ്ങള്‍ എത്തിക്കുന്നത് പ്രത്യേകം പരാമര്‍ശിക്കാത്തതിനാല്‍ തടസം നേരിടുകയാണ്.
അപരിഷ്കൃത നടപടികളാണ് കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലുള്‍പ്പെടെ കണ്ടത്. വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിട്ടുനല്‍കിയില്ല. കുവൈത്തില്‍ മരിച്ച കോഴിക്കോട് മണിയൂര്‍ സ്വദേശി എം.വി വിനോദിന്റെയും മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പിന്റെയും മൃതദേഹങ്ങള്‍ ഖത്തര്‍ എയര്‍വെയ്സിന്റെ കാര്‍ഗോ വിമാനത്തില്‍ എത്തിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അവസാന നിമിഷം തടഞ്ഞു. നമ്മുടെ മന്ത്രാലയം തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷമുണ്ടെന്ന് എം.കെ രാഘവന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."