HOME
DETAILS
MAL
വെയര്‍ഹൗസില്‍നിന്ന് വില്ക്കാന് അബ്കാരി ചട്ടം ഭേദഗതി ചെയ്തു
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: ലോകം മഹാമാരിയുടെ പിടിയില്‍ പെട്ട് പ്രത്യേക കാലത്തുകൂടി കടന്നുപോകുമ്പോള്‍ ലോക്ക് ഡൗണ്‍ മറികടന്ന് സംസ്ഥാനത്ത് മദ്യം വില്ക്കാന് സര്‍ക്കാരിന്റെ പുതിയ തന്ത്രം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്തു. ഇതിലൂടെ വെയര്‍ഹൗസില്‍നിന്നു നേരിട്ട് മദ്യം വില്‍ക്കുന്നതിന് എക്സൈസിന് അനുവാദം ലഭിക്കുകയാണ്. ലോക്ക് ഡൗണ്‍ മറികടന്ന് മദ്യം വില്‍ക്കുന്നതിന് നേരത്തെ സര്‍ക്കാര്‍, ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ എക്സൈസ് വകുപ്പില്‍നിന്നു മദ്യം വിതരണം ചെയ്യുന്നതിനു തീരുമാനിച്ചിരുന്നു.
ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനായി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. കൂടാതെ ഡോക്ടര്‍മാരില്‍നിന്നും ശക്തമായ എതിര്‍പ്പ് ഉയരുകയും അനുവദിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വരികയും ചെയ്തിരുന്നു.
ഡോക്ടടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാമെന്ന അബ്കാരി നിയമത്തിലെ ഭേദഗതിയില്‍ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അബ്കാരി ചട്ടത്തില്‍ ഭേദഗതികൊണ്ടുവന്നെങ്കിലും എന്നുമുതല്‍ മദ്യം വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."