HOME
DETAILS
MAL
ഹോട്ട്‌സ്‌പോട്ടുകളില്‍ കടകള്‍ അടച്ചിടും; അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും: മന്ത്രി
backup
April 25 2020 | 02:04 AM
കോട്ടയം: ഹോട്ട്‌സ്‌പോട്ടുകളില്‍ കടകമ്പോളങ്ങള്‍ അടച്ചിടുമെന്നും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സാഹചര്യത്തില്‍ രോഗപ്രതിരോധ നത്തിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലിയിരുത്തി.നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും കോട്ടയം മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളിലും രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളിലും (കണ്ടെയന്‍മെന്റ് സോണ്‍) അതീവ ജാഗ്രത പുലര്‍ത്താനും തീരുമാനിച്ചു.
മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവത്കരണവും കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കലക്ടര്‍ പി.കെ സുധീര്‍ ബാബു, ജില്ലാ പൊലിസ് മേധാവി ജി. ജയദേവ്, ഡോ. പി.ആര്‍ സോന, ആരോഗ്യ-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാലി മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."