HOME
DETAILS
MAL
സെക്രട്ടേറിയറ്റില്‍ തെര്‍മല്‍ സ്കാനിങ്
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റില്‍ ഇന്നലെ മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വരുന്നവര്‍ അതുസംബന്ധിച്ച രേഖകള്‍ കരുതണം. അല്ലാത്തവര്‍ക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്നലെ മുതല്‍ ക്രമീകരണങ്ങള്‍ നിലവില്‍വന്നു. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ ജീവനക്കാരെയും സന്ദര്‍ശകരെയും അകത്തു കടത്തൂ. 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവുള്ളവര്ക്ക് പ്രവേശനം അനുവദിക്കില്ല. അവരുടെ പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം 'ദിശ' ഹെല്‍പ്പ് ലൈനില്‍ അറിയിക്കും. വാഹനങ്ങള്‍ക്ക് കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമെ പ്രവേശനം അനുവദിക്കൂ. ജീവനക്കാര്‍ക്ക് സൗത്ത് വെസ്റ്റ് ഗേറ്റിലൂടെയും പ്രവേശിക്കാം. വാഹനങ്ങള്‍ പുറത്തുപോകാന്‍ കന്റോണ്‍മെന്റ് ഗേറ്റും സൗത്ത് വെസ്റ്റ് ഗേറ്റും ഉപയോഗിക്കാം. മറ്റു ഗേറ്റുകളെല്ലാം പൂര്‍ണമായും അടച്ചിട്ടു. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."