റമദാൻ; മക്ക ഒഴിക്കെ എല്ലാ പ്രവിശ്യയിലും കർഫ്യൂവിന് ഇന്നു മുതല്‍ ഇളവ്
ജിദ്ദ: സഊദിയിൽ കൊറോണ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കർഫ്യൂവില്‍ ഇന്നു മുതല്‍ ഇളവ്. രാജ്യത്തെ എല്ലാ പ്രവിശ്യയിലും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. അതേ സമയം മക്കയിൽ 24 മണിക്കൂർ കർഫ്യൂ തുടരും. റമദാന്റെ ഭാഗമായുള്ള ഈ റമദാന് ഇരുപത് വരെ, അതായത് മെയ് 13 വരെ മാത്രമാണ് കര്‍ഫ്യൂ സമയം കുറച്ചത്.
എപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മാളുകള്‍, ചെറുകിട, ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നിവക്ക് വിലക്ക് തുടരും. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ മാത്രമേ ഇനിയും പാടുള്ളൂ. കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്ക് മുഴുസമയം ഏപ്രില്‍ 29 മുതല്‍ പ്രവര്‍ത്തിക്കാം. അഞ്ചില്‍ കൂടുതല്‍ പേര് ചേരുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഉറപ്പു വരുത്തി മാത്രമേ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."