ബഹ്‌റൈനില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി
മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായ ഫീസ് ഏര്‍പ്പെടുത്തില്ലെന്ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിന്‍ അലി നുഐമി. ബഹ്‌റൈനിലെ പ്രഥമ സ്വദേശി സ്‌കൂള്‍ നിര്‍മ്മിച്ചതിന്റെ 100ാം വാര്‍ഷികത്തോാടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ ജലാല്‍ ഖാദിം നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. പ്രാദേശിക കാര്യങ്ങളിലുള്ള എം.പിയുടെ താല്‍പര്യത്തേയും നിര്‍ദേശത്തെയും മന്ത്രി പ്രശംസിച്ചു. എന്നാല്‍ ബഹ്‌റൈനിലെ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തിന്റെ നയമനുസരിച്ചാണ് പ്രവാസികളായ താമസക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത്. ഇത് നിയമപരമാണെന്ന് മാത്രമല്ല അന്തരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നല്‍കുക എന്നത് ഒരു കടമ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സൗജന്യ വിദ്യാഭ്യാസം പല വിദഗ്ധരെയും ബഹ്‌റൈനിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിലൂടെ ബഹ്‌റൈന് നേട്ടം മാത്രമാണ് ഉണ്ടാകുക. നിരവധി അന്തരാഷ്ട്ര സ്ഥാപനങ്ങള്‍ അല്‍ ഹിദായ അല്‍ ഖാലിഫിയ യൂനിവേഴ്‌സിറ്റിയില്‍ അക്കാദമിക് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ബഹ്‌റൈന്റെയും ജി.സി.സിയുടെയും വിദ്യാഭ്യാസ ഗുണമേന്മയുള്ളതാക്കും. എന്നാല്‍, ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് ബഹ്‌റൈന്‍ മന്ത്രിസഭയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."