കാട്ടാന ശല്യം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
രാജാക്കാട്: കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടി രാജകുമാരി ഖജനാപ്പാറ നിവാസികള്‍ ഇന്നലെ റോഡ് ഉപരോധിച്ചു. കട്ടാനയെ കാട്ടില്‍ കയറ്റി വിടുന്നതിനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും അടിയന്തിര നടപടി സ്വീകരക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
രണ്ട് മണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഖജനാപ്പാറ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം വ്യാകമായി നാശം വിതച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
ഇന്നലെ ഉച്ചയോടെ കാട്ടാനക്കൂട്ടം വീണ്ടും ടൗണിന് അടുത്തുള്ള പ്രദേശത്ത് എത്തി ഏക്കര്‍കണക്കിന് വാഴത്തോട്ടം നശിപ്പിച്ചിട്ടും അധികൃതര്‍ വേണ്ട നടപിടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിവിധ കര്‍ഷക സംഘടനകളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ഖജനാപ്പാറയിലെ പ്രധാന റോഡ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."