HOME
DETAILS

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടവും കഴിഞ്ഞ് പ്രചാരണം

  
backup
April 04 2017 | 06:04 AM

286802-2

മലപ്പുറം: വിധിയെഴുതാന്‍ ഇനി എട്ട് ദിവസം മാത്രം ശേഷിക്കേ മലപ്പുറത്ത് പ്രചാരണത്തിന് ചൂട് കൂടി. ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയവും മുഖ്യവിഷയങ്ങളാക്കി ശക്തമായ പ്രചാരണമാണ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലം തല പ്രചാരണങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.
പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ മലപ്പുറത്തേക്ക് നേതാക്കളുടെ പട തന്നെ എത്തി. പ്രചാരണത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. ഇതു തിരിച്ചറിഞ്ഞ് ഇടതു ക്യാംപും സജീവമായിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒന്നടങ്കം രംഗത്തുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മന്ത്രിമാരടക്കമുള്ളവരും മണ്ഡലത്തിലെത്തി. ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രചാരണം.
പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ മലപ്പുറത്തേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്കായിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, കെ. ശങ്കരനാരായണന്‍, പി.പി. തങ്കച്ചന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹനാന്‍, എം.ഐ. ഷാനവാസ്, കെ. മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഇതിനകം വിവിധ ദിവസങ്ങളില്‍ മലപ്പുറത്തെത്തി.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദും പ്രചരണ രംഗത്ത് സജീവമാണ്. ദേശീയ നേതാക്കളായ ജയറാം രമേശ്, എ.കെ. ആന്റണി എന്നിവര്‍ എട്ടിന് വിവിധ വേദികളില്‍ പ്രസംഗിക്കും. യു.ഡി.എഫിന് പുറത്തുള്ള കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യാര്‍ഥിക്കാന്‍ മലപ്പുറത്തെത്തിയിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും വരും ദിവസങ്ങളില്‍ ജില്ലയിലെത്തുന്നുണ്ട്. വി.എസ് മലപ്പുറത്തേക്കില്ലെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ആദ്യം ലഭിച്ച വിവരം.
എന്നാല്‍ പ്രചാരണത്തില്‍ യു.ഡി.എഫ് ഏറെ മുന്നേറിയ സ്ഥിതിക്ക് എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് വേഗതയുണ്ടാകണമെങ്കില്‍ വി.എസിന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വി.എസിനെയും രംഗത്തിറക്കുന്നത്. എല്‍.ഡി.എഫിന്റ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസ്ഥാന നേതാക്കള്‍ എത്തിയതൊഴിച്ചാല്‍ പ്രചാരണ പരിപാടികളില്‍ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വി.എസും പിണറായിയും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതോടെ പ്രചാരണത്തില്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ഇവര്‍ക്കുപുറമേ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, ജി. സുധാകരന്‍, പി.കെ. ശ്രീമതി, എ.കെ ബാലന്‍, കെ.ഇ ഇസ്മായില്‍, എം.വി ഗോവിന്ദന്‍, ഡോ. തോമസ് ഐസക്, പന്ന്യന്‍ രവീന്ദ്രന്‍, എം.എ ബേബി, എം.എം മണി എന്നിവരും പ്രചാരണത്തിനെത്തുന്നുണ്ട്.
ബി.ജെ.പിക്ക് വേണ്ടി ദേശീയ നേതാക്കളായ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍, ബി.ജെ.പി അഖിലേന്ത്യാ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ എന്നിവരും ജില്ലയിലെത്തുന്നുണ്ട്. സംസ്ഥാന നേതാക്കളും സജീവമാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago