സിറിയ വീണ്ടും നുര തുപ്പുന്നു; രാസായുധാക്രമണത്തില്‍ 58 പേര് കൊല്ലപ്പെട്ടു
ഇദ്ലിബ്: സിറിയയില്‍ രാസായുധാക്രമണം. വിമത മേഖലയായ ഖാന് ഷെയ്ഖൗനില് നടത്തിയ ആക്രമണത്തില്‍ ഒന്‍പതു കുട്ടികളടക്കം 58 പേര് കൊല്ലപ്പെട്ടു.
ആക്രമണ സ്ഥലത്ത് നിരവധി പേര്‍ക്ക് ശ്വാസംമുട്ടലും മോഹാലസ്യവും അനുഭവപ്പെട്ടെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ് പറഞ്ഞു. ചിലരുടെ വായില്‍ നിന്ന് നുര പുറത്തുവരുന്നതായും അവര്‍ അറിയിച്ചു.
ആക്രമണത്തിനു പിന്നില്‍ സിറിയന്‍ സര്‍ക്കാരോ റഷ്യന്‍ സൈന്യമോ ആണെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ആക്രമണത്തെപ്പറ്റി പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഏതുതരം വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. വിവിധ സ്രോതസ്സുകള്‍ ഉപയോഗിച്ച് സിറിയന്‍ യുദ്ധം നിരീക്ഷിച്ചുവരുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഇക്കാര്യം പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇദ് ബിലെ മാറെറ്റ് അല്‍ നൂമാന്‍ ആശുപത്രി ലക്ഷ്യമിട്ട് മൂന്ന് ആക്രമണങ്ങളാണ് ഉണ്ടായത്. ഇവിടെ കെട്ടിടം തകര്‍ന്നതായി വൈറ്റ് ഹെല്‍മെറ്റ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു. പത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."