HOME
DETAILS

മുത്തലിബ്: കാസര്‍കോടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ പത്രപ്രവര്‍ത്തകന്‍

  
backup
April 04 2017 | 22:04 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-2

കാസര്‍കോട്: ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട 'സുപ്രഭാതം' കുമ്പള ലേഖകന്‍ മുത്തലിബ്.  ഉറ്റ സുഹൃത്തിന്റെ ആകസ്മിക വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

മികച്ച വാര്‍ത്തകള്‍ തേടി എത്രദൂരം യാത്ര ചെയ്യാനും മടിയില്ലാത്ത പത്രപ്രവര്‍ത്തകനായിരുന്നു മുത്തലിബ്. മറ്റുള്ളവര്‍ അറിയും മുന്‍പേ വാര്‍ത്തകള്‍ മണത്തറിയാനുള്ള കഴിവ്, അധികാരികളുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കാനും അത് ക്രിയാത്മകമായി എഴുതി ഫലിപ്പിക്കാനുമുള്ള പ്രായോഗിക അറിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 20 വര്‍ഷത്തിലേറേയുള്ള പത്രപ്രവര്‍ത്തനത്തിലൂടെ ഇരുളടഞ്ഞു പോയേക്കാമായിരുന്നു പാവപ്പെട്ടവരുടെ നേര്‍ചിത്രങ്ങള്‍ വാര്‍ത്തയാക്കി അവര്‍ക്ക് അര്‍ഹതപ്പെട്ട സഹായം എത്തിക്കുന്നതില്‍ അദ്ദേഹം കാണിച്ച പ്രയത്‌നം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നും ചര്‍ച്ചയായിരുന്നു.


പല ദിവസങ്ങളിലും അതിരാവിലെ മുതല്‍ ആരംഭിക്കുന്ന വാര്‍ത്ത തേടിയുള്ള യാത്ര രാത്രി വൈകും വരെ തുടരും. അത്തരത്തില്‍ ഒരു വാര്‍ത്ത തേടിയുള്ള യാത്രയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുത്തലിബിനെ മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നാട്ടിലെ കൂട്ടായ്മക്കും സമയം കണ്ടെത്തിയിരുന്ന മുത്തലിബ് നുസ്രത്ത് ചൗക്കി ക്ലബിന്റെ പ്രസിഡന്റായി ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.


ഇന്നലെ ഉച്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച കാസര്‍കോട് പ്രസ് ക്ലബില്‍ 'സുപ്രഭാതം' കണ്ണൂര്‍ യൂനിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ സെഡ്.എം മുഹമ്മദ് ഷരീഫ്, പരസ്യ വിഭാഗം മാനേജര്‍ ഇര്‍ഷാദ് അലി, കണ്ണൂര്‍ സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് എം.കെ അബ്ദുല്‍ റഊഫ്, കാസര്‍കോട് സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് മൊയ്തു ചെര്‍ക്കള, റിപ്പോര്‍ട്ടര്‍മാരായ വി.കെ പ്രദീപ്, ഹമീദ് കുണിയ, അശോകന്‍ നീര്‍ച്ചാല്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകുന്നേരം നടന്ന അനുശോചന യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago