ജ്വല്ലറി കവര്‍ച്ചയ്ക്കു പിന്നില്‍ രണ്ടംഗ സംഘം
പഴയങ്ങാടി: പട്ടാപകല്‍ സിനിമാ സ്‌റ്റെലില്‍ പഴയങ്ങാടിയിലെ അല്‍ ഫത്തിബി ജ്വല്ലറി കുത്തിതുറന്ന് ഒന്നരക്കോടി രൂപയുടെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ നേരിട്ടു പങ്കെടുത്തതു രണ്ടുപേര്‍. സമീപത്തെ കടകളില്‍നിന്നു ലഭിച്ച നിരീക്ഷ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണു പൊലിസിന്റെ സ്ഥിരീകരണം. ഇവര്‍ക്കായി പൊലിസ് പഴുതടച്ച അന്വേഷണത്തിലാണ്. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പൊലിസ് വിസമ്മതിച്ചു.
കഴിഞ്ഞദിവസം വിവിധ കേസുകളില്‍പെട്ട പത്തോളം പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധമില്ലെന്നു കണ്ട് ഇവരെ വിട്ടയച്ചു. പ്രദേശവുമായി ബന്ധമുള്ളവര്‍ തന്നെയാണു കവര്‍ച്ചയ്ക്കു പിന്നിലെന്ന നിമഗനത്തില്‍ എത്താവുന്ന കൃത്യമായ വിവരങ്ങള്‍ പൊലിസിനു ലഭിച്ചു. മോഷണത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈക്കിലാണെന്നും വിവരമുണ്ട്.
കവര്‍ച്ചയ്ക്കുശേഷം മണംപിടിച്ച് മാടായി കോളജില്‍ എത്തിയെ പൊലിസ് നായ, ജീവനക്കാര്‍ രണ്ട് അപരിചിതരെ കണ്ടു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സഹായത്തോടു കൂടി വീണ്ടും രേഖാചിത്രം തയാറാക്കും. പൊലിസ് നായ കോളജിലെത്തിയതു കോളജ് അധികൃതരെയും അംഗലാപ്പിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."