
അവരുടെ അമ്പിളിക്കല അകലെയാണ്
''വെള്ളിയാഴ്ച പെരുന്നാളാണെങ്കില്‍ മോണിങ് ഡ്യൂട്ടിയാണ്. യൂനിഫോമില്‍ത്തന്നെ. പിന്നെവിടെ പുതിയ ഡ്രസ്സിടാന്‍ നേരം.... ?''
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ വാട്‌സാപ്പില്‍ അവന്റെ ഉമ്മയോട് പറഞ്ഞതാണിത്. അപ്പോള്‍ ഉമ്മ പറഞ്ഞു. ''എന്നാലും നീ പുതിയതു വാങ്ങണം മോനേ, പെരുന്നാളല്ലേ...!''
മുന്‍പ് ഇതേ ജോലിയായിരുന്നു എനിക്കും. ഷിഫ്റ്റ് ഡ്യൂട്ടിയാണ്. ഷിഫ്റ്റ് ഡ്യൂട്ടിക്കാര്‍ക്കു പെരുന്നാളിനോ പുതുവര്‍ഷത്തിനോ പൊതു അവധിയില്ല. ഷിഫ്റ്റ് അനുസരിച്ച് ആഴ്ചയില്‍ കിട്ടുന്ന അവധിയല്ലാതെ. മിക്ക സ്ഥാപനത്തിലെയും ഷിഫ്റ്റ് ഡ്യൂട്ടിക്കാരുടെ ചാര്‍ട്ട് ഇങ്ങനെയാണ്. അതിനനുസരിച്ചു ജോലി ചെയ്യണം.
ഇത് കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരുടെ അവസ്ഥ. എന്നാല്‍ കടകളിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് അങ്ങനെ ഒരവധി ദിവസമേ ഇല്ല. വിശേഷപ്പെട്ട ദിവസങ്ങളില്‍ കട അടയ്ക്കാന്‍ ഏറെ വൈകും. അന്നായിരിക്കും കച്ചവടത്തിന്റെ പൊലിമ. ഇക്കാര്യത്തില്‍ കച്ചവടക്കാരെയും പറഞ്ഞിട്ടു കാര്യമില്ല. കൊല്ലത്തില്‍ കിട്ടുന്ന ചില കച്ചവട നാളുകള്‍.
ആ രാത്രിനേരം പുലര്‍ന്നാല്‍ പിന്നെ പെരുന്നാളാണ്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു നാട്ടിലൊക്കെ വിളിച്ചു കുടുംബത്തോടും ഭാര്യയോടും മക്കളോടും ഈദ് മുബാറക്ക് പറഞ്ഞ്, ഈദിന്റെ സന്ദേശം പറഞ്ഞ് ഒരൊറ്റ വീഴലാണ്. അവനവന്റെ കട്ടിലിലേക്ക്. പുതപ്പിലേക്ക്. നല്ല ക്ഷീണമുണ്ടാകും. തലേന്നാള്‍ ഉറക്കമൊഴിഞ്ഞതല്ലേ. എന്നാല്‍ ഇതൊന്നും അവന്‍ മറ്റൊരാളെ അറിയിക്കുന്നില്ല. എന്തിന്? ഇതൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ് മനസിലാകുക? നാട്ടില്‍നിന്നു ഭാര്യയും കുറ്റപ്പെടുത്തുന്നു. 'പണ്ടേ ഉറക്കപ്പിരാന്തനാണ്. പിന്നെയല്ലേ പെരുന്നാള് ? ഇങ്ങേരെ ഉറക്കുമത്സരത്തില്‍ കൊണ്ടുപോയാല്‍ സമ്മാനം കിട്ടും. ഉറപ്പ്...''
ഹോട്ടല്‍ ഭക്ഷണം കഴിച്ചു പലരും പെരുന്നാള്‍ ഉറങ്ങിത്തീര്‍ക്കുമ്പോള്‍, കൂര്‍ക്കം വലിക്കുമ്പോള്‍ അവന്‍ സ്വപ്നത്തില്‍ അണിഞ്ഞൊരുങ്ങും. പുതിയ കുപ്പായവും തൊപ്പിയും അത്തറും പൂശി തൊട്ടടുത്ത പള്ളിയിലേക്ക് ഈദ് നിസ്‌കാരത്തിനായി പുറപ്പെടുകയാകും. കുളിരുള്ള കാലത്തിലെ നനഞ്ഞ ഓര്‍മകളിലേക്ക്.
പൊതുവെ ഏറെ അസ്വസ്ഥതയുള്ളവരാണു പ്രവാസികള്‍. കൂടുതല്‍ കുടുംബം കൂടെയില്ലാത്തവര്‍. അവരുടെ അമ്പിളിക്കല അകലെയാണ്. കടലിനക്കരെയാണ്. കുടുംബം കൂടെയുള്ളവര്‍ക്കുമുണ്ട് ഏറെ പ്രശ്‌നങ്ങള്‍. ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുകള്‍. ദേശീയ കണക്കില്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ലെങ്കിലും അവന്‍ വിദേശനാണ്യമാണ്. രാജ്യത്തിന്റെ സമ്പല്‍വ്യവസ്ഥയെ അഭിവൃഷ്ടിപ്പെടുത്തുന്നവന്‍. എന്‍.ആര്‍.ഐയിലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍. അതിനിടയില്‍ പെരുന്നാളും മറ്റ് ആഘോഷങ്ങളും വരുമ്പോള്‍ അവന്റെ നെഞ്ചിലൂടെ ഇങ്ങനെ ചില ഭ്രാന്തമായ അസ്വസ്ഥതകള്‍ കയറിയിറങ്ങും. ചവിട്ടിമെതിക്കും.
നാടുവിട്ടവന്, വീടുവിട്ടവനു ജോലിയും കൂലിയുമുണ്ട്. എല്ലാ സുഖസൗകര്യങ്ങളും ആഘോഷങ്ങളുമുണ്ട്. അടുത്തടുത്തു പള്ളിയുണ്ട്. മ്യൂസിയമുണ്ട്. ഫോറിന്‍ മാളുകളും പരവതാനികളും വി.ഐ.പി പരിഗണനകളുമുണ്ട്. എന്നിട്ടും ഒരു വിഭാഗം എന്നും ദാരിദ്ര്യത്തിനു താഴെത്തന്നെ. അവര്‍ സാധാരണക്കാരാണ്. കുടുംബം പോറ്റുന്നവരാണ്. അവിടെയും ഇവിടെയും എവിടെയും ഇടമില്ലാത്തവരാണ്. അതിരു വിട്ടുപോയവരാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ 'ഗര്‍ഷോമി'ല്‍ വയസായ ഒരുമ്മ (കഥാപാത്രം) നാടുവിട്ടുപോയ ഇത്തരം മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. അഗതികള്‍ക്കും അനാഥര്‍ക്കുമെന്നപോലെ. ശരിയാണ്. നാടുവിട്ട ഓരോ പരദേശിയും അനാഥരാണ്. അഗതിയാണ്. അവന് അനുവദിച്ചു കിട്ടിയ ചെറിയ ലീവില്‍ (പരോള്‍ എന്നും പറയാം) വീടണയുമ്പോഴാണ് അവര്‍ ഓരോരുത്തരും സനാഥരാകുന്നത്. മണല്‍ ചിലരെ കുളിപ്പിക്കുന്നു. ചിലരെ പൊള്ളിക്കുന്നു. ചൂടുകൊണ്ടും ജീവിതംകൊണ്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• a day ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• a day ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• a day ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• a day ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• a day ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a day ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• a day ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 2 days ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 2 days ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 2 days ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 2 days ago
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
Kerala
• 2 days ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 2 days ago
കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം
qatar
• 2 days ago
വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി
Cricket
• 2 days ago
കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം
International
• 2 days ago
ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്
Kerala
• 2 days ago
പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം
Kerala
• 2 days ago
UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്
uae
• 2 days ago
ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Kerala
• 2 days ago