HOME
DETAILS
MAL
പൊലിസ് വിതരണം ചെയ്തത് 1,426 പാക്കറ്റ് മരുന്ന്
backup
April 27 2020 | 01:04 AM
കൊച്ചി: കഴിഞ്ഞ അഞ്ചാം തിയതി മുതല്‍ 25ാം തിയതിവരെ സംസ്ഥാനമൊട്ടാകെ 1426 പാക്കറ്റ് മരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കാന് പൊലിസിന് ആയിട്ടുണ്ടെന്ന് ലോക്ക് ഡൗണ്‍ സമയത്തെ മരുന്നു വിതരണത്തിന്റെ നോഡല്‍ ഓഫിസറായ എഡിജിപി ടോമിന് ജെ തച്ചങ്കരി അറിയിച്ചു.
ഫയര്‍ഫോഴ്സുമായി ചേര്‍ന്നാണ് പൊലിസ് ഇത് നടപ്പാക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്ഥലങ്ങളിലും മരുന്നുകള്‍ എത്തിക്കാന്‍ പൊലിസ് സന്നദ്ധമാണെന്നും പ്രത്യേകിച്ച് പുതിയതായി സേനയിലെത്തിയവര്‍ വളരെ ഉത്സാഹത്തോടെയാണ് ഈ സഹായം ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി രോഗികള്‍ക്ക് മരുന്നുകള്‍ കിട്ടാത്ത അവസ്ഥയുണ്ടായി.
അവസരത്തിനൊത്തുയര്‍ന്ന പൊലിസ് അഞ്ചാം തിയതി മുതല്‍ തന്നെ മരുന്നുകള്‍ ഫലപ്രദമായി ഉള്‍ഗ്രാമങ്ങളില്‍പോലും എത്തിക്കാന്‍ തയാറായതായും അദ്ദേഹം പറഞ്ഞു.
അഞ്ചാം തിയതി 15 പായ്ക്കറ്റ് മരുന്നാണ് തിരുവനന്തപുരം കാസര്‍കോടുവരെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തത്. 15ാം തിയതിയോടെ മരുന്നു പായ്ക്കറ്റുകളുടെ എണ്ണം 117 ആയി വര്‍ധിച്ചു. കഴിഞ്ഞ മൂന്നുനാലു ദിവസമായി നൂറിനുമേലെയാണ് വിതരണം ചെയ്യേണ്ടുന്ന മരുന്നു പായ്ക്കറ്റുകളുടെ എണ്ണം. ജില്ലാ ആസ്ഥാനങ്ങളില്‍നിന്ന് ഹൈവേ പട്രോള്‍ വിഭാഗമാണ് മരുന്ന് വിതരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
അതത് സ്റ്റേഷന് പരിധിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ പിന്നീട് വീടുകളിലെത്തിക്കുന്നത് പ്രാദേശിക പൊലിസ് സ്റ്റേഷനില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 17, 23 തിയതികളില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മരുന്നുകള്‍ കൊല്ലത്ത് വീട്ടിലെത്തിച്ചു നല്കിയതും എട്ടിനും 13നും ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്ത് മരുന്നെത്തിച്ചതും കേരള പൊലിസാണെന്നും തച്ചങ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."