HOME
DETAILS
MAL
ഇറ്റലിയിലെ ആശ്വാസത്തുരുത്തില്‍ പ്രതീക്ഷയുടെ മാലാഖമാരായി മലയാളികള്‍
backup
April 27 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ്19 സംഹാര താണ്ഡവമാടിയ ഇറ്റലിയിലെ ആശ്വാസത്തിന്റെ തുരുത്താണ് സിസിലി ദ്വീപ്.
വടക്കന്‍ ഇറ്റലിയില്‍ അനുദിനം നൂറുകണക്കിനു പേര്‍ മരിച്ചുവീഴുമ്പോഴും തെക്കന്‍ ഇറ്റലിയിലെ സിസിലിയില്‍ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടില്ല!. ഇവിടെ പ്രതീക്ഷയുടെ മാലാഖമാരാകുകയാണ് മലയാളി നഴ്‌സുമാര്‍.
ലോക്ക്ഡൗണ്‍ കര്‍ശനമാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതാണ് സിസിലിക്ക് നേട്ടമായതെന്ന് 12 വര്‍ഷമായി ഇവിടെ നഴ്‌സായ കണ്ണൂര്‍ സ്വദേശി ശ്രീജ സുപ്രഭാത ത്തോട് പറഞ്ഞു.വയോജനങ്ങള്‍ക്കു വേണ്ടിയുള്ള നഴ്‌സിംഗ് ഹോമില്‍ (ഇഅടഅ ഉക ഞകജഛടഛ)പ്രവര്‍ത്തിക്കുന്ന ശ്രീജ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ്. ഭര്‍ത്താവും രണ്ടു കുട്ടികളുമായി സിസിലിയുടെ തലസ്ഥാനമായ പലര്‍മോയില്‍ താമസിക്കുന്ന ശ്രീജയ്ക്ക് കൊവിഡ്കാല അനുഭവങ്ങള്‍ വ്യത്യസ്തമാണ്.
ആയിരത്തോളം മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കുടുംബസമേതമാണ് ജീവിക്കുന്നത്. മൂന്നുതവണ ലോക്ക്ഡൗണിലായതോടെ വരുമാന മാര്‍ഗം നഷ്ടപ്പെട്ട മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ തിരക്കിലാണ് ശ്രീജയും സഹപ്രവര്‍ത്തകരും.
മറ്റു രാജ്യങ്ങളില്‍നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരോട്‌വളരെ മര്യാദയോടെയും സ്‌നേഹത്തോടെയും പെരുമാറുന്നവരാണ് സിസിലിയിലെ ജനങ്ങളെന്ന് ശ്രീജ പറയുന്നു.സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും, പഴങ്ങളും മായം കലരാത്ത ഭക്ഷണപദാര്‍ഥങ്ങളും ശീലമാക്കിയ ഇവര്‍ ആയൂര്‍ദൈര്‍ഘ്യത്തില്‍ മുന്നിലാണ്.
എന്നാല്‍ കുടുബ ജീവിതത്തിന്റെ സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നതിനാല്‍ മാതാപിതാക്കളെ കൂടെ നിര്‍ത്തി ശുശ്രൂഷിക്കാന്‍ ഇവര്‍ക്ക് താത്പര്യമില്ല.
അതുകൊണ്ടുതന്നെ വയോജനങ്ങള്‍ നഴ്‌സിങ് ഹോമുകളിലേയ്ക്ക് മാറ്റപ്പെടുന്നു. വയോജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കി പരിചരണം നല്‍കാന്‍ മലയാളി നഴ്‌സുമാര്‍ക്ക് കഴിയുന്നതിനാല്‍ തങ്ങളെ ഇവര്‍ക്ക് വലിയ ബഹുമാനമാണെന്ന് അനുഭവങ്ങളിലൂടെ ശ്രീജ സാക്ഷ്യപ്പെടുത്തുന്നു.
സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും കര്‍ശനമായ സുക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് വയോജനങ്ങളെ കൊവിഡില്‍നിന്ന് രക്ഷിക്കുന്നത്. നാട്ടിലുള്ള തന്റെ മാതാവിനെ ശുശ്രൂഷിക്കാന്‍ ലഭിക്കാത്ത വിഷമം ഇവിടെയുള്ള അമ്മമാരെ പരിരക്ഷിക്കുന്നതിലൂടെ മാറുകയാണെന്നും ശ്രീജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."