കുലുക്കല്ലൂരിലെ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ ഗ്രൂപ്പും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതും : മുഹമ്മദ് നൂറുദ്ദീന്‍
കൊപ്പം: കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ തനിക്കെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയത്തിന് പിന്നില്‍ ഗ്രൂപ്പ് രാഷ്ട്രീയവും ക്രമക്കേടുകള്‍ക്ക് കൂട്ട്‌നില്‍ക്കാത്തതിലുള്ള നേതൃത്വത്തിന്റെ പ്രതിഷേധവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീന്‍ 'സുപ്രഭാത' ത്തോട് പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ വിധി എന്തായാലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അദ്ദേഹത്തിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ച്ച നടന്ന യോഗം യു.ഡി.എഫും എല്‍.ഡി.എഫും ബഹിഷ്‌കരിച്ചിരുന്നു.
പ്രസിഡന്റും ബി.ജെ.പി അംഗം പ്രസാദും മാത്രമാണ് മിനുട്ട്‌സില്‍ ഒപ്പിട്ടത്. മുന്നണിയുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും പതിവായി ലംഘിക്കുന്ന പ്രസിഡന്റിനോട് സമരസപ്പെട്ട് പോവാനാവില്ലെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ അധികാര ദുര്‍മോഹവും അതിനായുള്ള വടം വലികളുമാണ് ഭരണമുന്നണി നടത്തുന്നതെന്നാരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ തിങ്കളാഴ്ച്ച കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. ഏതായാലും കുലുക്കല്ലൂരില്‍ ഇടതു മുന്നണിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫ് ഭരണമേറ്റടുക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇടതു പക്ഷത്തെ മുന്‍ നിരനേതാക്കളില്‍ പ്രഗത്ഭനായ മുന്‍ ജില്ലാ പഞ്ചായത്തംഗം ഇ.കെ മുഹമ്മദ് കുട്ടി ഹാജിയെ പരാജയപ്പെടുത്തിയ താരതമ്യേനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഇളം തലമുറക്കാരനായ മുഹമ്മദ് നൂറുദ്ധീന് യു.ഡി.എഫിലെയും പ്രത്യേകിച്ച് കോണ്‍ഗ്രസിലെയും യുവതയുടെ ശക്തമായ പിന്തുണയുള്ളപ്പോള്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുമ്പോള്‍ അത് യു.ഡി. എഫിലും കോണ്‍ഗ്രസിലും തീര്‍ക്കുന്ന അലയൊലികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ മാസം 19നാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."