സഊദിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക എംബസി തയ്യാറാക്കുന്നു
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക എംബസി തയ്യാറാക്കുന്നു.
അതേ സമയം പ്രതിസന്ധിയിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടുത്തയാഴ്ച വിമാനമെത്തുമെന്ന് റിപ്പോര്‍ട്ട്.
ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഇന്ത്യക്കാരുടെ ലിസ്റ്റ് എംബസിയും കോണ്‍സുലേറ്റും ക്രോഡീകരിച്ചുവരികയാണെന്നാണ് വിവരം. ഗര്‍ഭിണികള്‍ക്കാണ് മുന്‍ഗണന. പ്രായമായവര്‍ക്കാണ് രണ്ടാം സ്ഥാനം. ഇതുവരെ എംബസിയിലെ ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ച എല്ലാവരുടെയും പൂര്‍ണ വിവരങ്ങള്‍ എംബസി ശേഖരിച്ചുവെച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ത്യന്‍ എംബസി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പ്രത്യേക വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്. https://t.co/K5Hbmr4cFP എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യമുള്ളത്. അടിയന്തരമായി നാട്ടില്‍ പോകാനുള്ള കാരണം, വിസ സ്റ്റാറ്റസ്, കൊവിഡ് ബാധ, ഏതു സംസ്ഥാനക്കാരനാണ്, സഊദിയില്‍ താമസിക്കുന്ന ഏരിയ, ഇന്ത്യയിലെ വിമാനത്താവളം തുടങ്ങിയ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യണം. ഇതില്‍ നിന്നാണ് മുന്‍ഗണനാക്രമം തയ്യാറാക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചുകൊടുക്കുന്നുമുണ്ട്.
നാട്ടില്‍ പോകാനായി തര്‍ഹീലുകളില്‍ 136 ഇന്ത്യക്കാരാണ് കാത്തിരിക്കുന്നത്. ഇവരെയും ആദ്യവിമാനങ്ങളില്‍ തന്നെ കൊണ്ടുപോകും. മാത്രമല്ല എഴുപതിലധികം മൃതദേഹങ്ങളും നാട്ടിലേക്കുള്ള വഴി തേടി വിവിധ മോര്‍ച്ചറികളില്‍ കഴിയുന്നുണ്ട്.
അതേസമയം സഊദി ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ശിര്‍ ഔദ വഴിയും ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.
റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ എന്നിവയുള്ളവര്‍ക്കെല്ലാം അപേക്ഷിക്കാമെന്നാണ് ജവാസാത്ത് അറിയിച്ചിട്ടുള്ളത്. അപേക്ഷിച്ചവര്‍ക്ക് ടിക്കറ്റ് നമ്പറടക്കം നല്‍കുമെന്നും ജവാസാത്ത് പറഞ്ഞിട്ടുണ്ട്. നേരത്തെ ജവാസാത്തില്‍ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ലായിരുന്നുവെങ്കിലും പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. ജവാസാത്ത് പ്രകാരമുള്ള യാത്രയാണെങ്കില്‍ സഊദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാനങ്ങളായിരിക്കും ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ആദ്യപരിഗണന തര്‍ഹീലിലുള്ളവര്‍ക്കുമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അയക്കുന്ന വിമാനങ്ങളില്‍ അടിയന്തരയാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന. ഏതാനും യുദ്ധക്കപ്പലുകളും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യ.
എംബസിയിലും നോര്‍ക്കയിലും അബ്ശിര്‍ ഔദയിലും രജിസ്റ്റര്‍ ചെയ്തവരെല്ലാം ഒന്നുതന്നെയാകാനാണ് സാധ്യത. ഇത് ക്രമീകരിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കേണ്ടിവരും. അതിന് ശേഷമേ മടങ്ങിപ്പോകാനുള്ള പ്രവാസികളുടെ എണ്ണം കൃത്യമായി ലഭിക്കുകകയുള്ളൂ.
അതേ സമയം ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിക്കൊടുവില്ലാണ് കുടുങ്ങിയവര്‍ക്ക് നാട്ടിലണയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."