കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കണം: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്ന് മന്തി ജി. സുധാകരന്‍. വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവര്‍ക്കുള്ള മുച്ചക്ര വാഹനവിതരണം 'തിടമ്പ് - 2018' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണം. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 54 ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തത്. 38 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി വിനിയോഗിച്ചത്. എസ്.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു. തുടര്‍ന്ന് ഷജരാജ്, നീതു കരണ്‍, വിവേക് എന്നിവര്‍ക്കുള്ള പ്രതിഭാ പുരസ്‌കാരവും വിതരണം ചെയ്തു.
യു. പ്രതിഭാ ഹരി എം.എല്‍.എ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ സി. ബാബു, കെ.എസ് ബാബുലാല്‍, പി. അരവിന്ദാക്ഷന്‍, എന്‍. സോമലത, മറ്റു ജനപ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."