രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടിനീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കര്‍ശന നിയന്ത്രണങ്ങള്‍ രണ്ടാഴ്ചകൂടി തുടരും.ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് മൂന്നാംഘട്ട ലോക്ക് ഡൗണിനെകുറിച്ചുള്ള വിവരം കേന്ദ്രം വ്യക്തമാക്കിയത്.രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂട്ടിചേര്‍ത്തു.
പൊതു ഗതാഗതം രണ്ടാഴ്ചത്തേക്ക് ഇനിയുമുണ്ടാകില്ല, ബസ്, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ ഓടില്ല. ഓട്ടോ ടാക്‌സികളും സര്‍വിസ് നടത്തില്ല. ഹോട്ടലുകളും റസ്റ്റാറന്റുകളും അടഞ്ഞു കിടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.
എന്നാല്‍ ഗ്രീന്‍ സോണുകളില്‍ നിയന്ത്രിതമായ ഇളവുകള്‍ അനുവദിക്കും. 21 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീന്‍ സോണുകള്‍. ഇവിടെയാണ് ഇളവുകള്‍ ഉണ്ടാകുക. ഓറഞ്ച് സോണുകളിലും ഭാഗിക ഇളവുകള്‍ അനുവദിക്കും. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാകും. അടിയന്തര സാഹചര്യങ്ങളിലും യാത്രക്ക് സോപാധികമായ അനുമതി നല്‍കും. നേരത്തെതന്നെ കേരളം മെയ് 15വരെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തോട് ഉണര്‍ത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളും വിദഗ്ധരും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിരുന്നത്.
https://twitter.com/ANI/status/1256205694681964544
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."