HOME
DETAILS

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

  
October 28, 2024 | 5:31 PM

Abu Dhabi Issues Strict Guidelines for Private School Hiring

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്. പ്രധാനപ്പെട്ട ആറ് തസ്തികകളില്‍ മുഴുവന്‍ സമയ ജീവനക്കാര്‍ നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് നിര്‍ദേശിച്ചു. ഇതില്‍ ഒന്നുപോലും ഒഴിച്ചിടാന്‍ പാടില്ല, മാത്രമല്ല അധ്യാപകരെ പുറത്താക്കാനും രാജി സമര്‍പ്പിക്കാനും ഇനി അഡെക്കിന്റെ അനുമതി ആവശ്യമാണ്.

അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ചീഫ് ഇന്റഗ്രേഷന്‍ ഓഫിസര്‍, ഹെല്‍ത് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍, സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സ് തുടങ്ങിയ ആറ് തസ്തകകളില്‍ ഇനി മുഴുവന്‍ സമയ ജീവനക്കാര്‍ നിര്‍ബന്ധമായിരിക്കും. ഈ വര്‍ഷത്തോടെ സ്‌കൂളുകളില്‍ ക്ലിനിക്ക്, പുകവലി രഹിത കാമ്പസ് എന്നിവ ഉറപ്പാക്കണം. ഉയര്‍ന്ന ഗ്രേഡുള്ള സ്‌കൂളില്‍ കരിയര്‍, യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ തുടങ്ങിയ പദവികളില്‍ ജീവനക്കാര്‍ വേണം. അതേസമയം, 500 കുട്ടികളില്‍ താഴെയുള്ള പുതിയ സ്‌കൂളുകളില്‍ ആദ്യ അഞ്ചുവര്‍ഷം വൈസ് പ്രിന്‍സിപ്പല്‍ വേണമെന്ന വ്യവസ്ഥയില്‍ ഇളവുണ്ടാകും. അതേസമയം ആക്ടിങ് സീനിയര്‍ അക്കാദമിക് ലീഡറുണ്ടായിരിക്കണം.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിലവിലെ ജീവനക്കാര്‍ക്ക് പദവികളില്‍ തുടരാനുള്ള മാനദണ്ഡങ്ങളും അഡെക് വ്യക്തമാക്കിയിട്ടുണ്ട്. ലീഡര്‍ഷിപ് പദവികളില്‍ തുടരുന്ന അധ്യാപന പരിചയമില്ലാത്ത ജീവനക്കാര്‍ 2026-2027 അക്കാദമിക വര്‍ഷത്തിലെ ആദ്യ സെമസ്റ്ററിന് മുമ്പായി ലീഡര്‍ഷിപ്പ് ലൈസന്‍സ് നേടിയിരിക്കണം. അധ്യാപക യോഗ്യതാ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കിയിട്ടുണ്ടെങ്കില്‍ ജോലിയില്‍ തുടരാന്‍ സാധിക്കും, അല്ലെങ്കില്‍ ലെവല്‍ 6 യോഗ്യത നേടി മറ്റൊരു സ്‌കൂളില്‍ പുതിയ ജോലിക്ക് ചേരാം. അല്ലാത്തപക്ഷം, അടുത്ത അധ്യയന വര്‍ഷത്തോടെ അധ്യാപന ലൈസന്‍സ് നേടണം. 

അധ്യാപന യോഗ്യത നേടാന്‍ ശ്രമം നടത്തുന്നതിന്റെ രേഖകള്‍ ഹാജരാക്കിയും തൊഴില്‍ കരാര്‍ പുതുക്കാവുന്നതാണ്. ഒരേ മാനേജ്‌മെന്റിന് കീഴിലുള്ള ജീവനക്കാരുടെ ആഭ്യന്തര സ്ഥലംമാറ്റം ഒഴികെയുള്ള നിയമനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ യോഗ്യതാ മാനദണ്ഡം പാലിച്ചിരിക്കണം. അധ്യാപകര്‍ക്ക് രാജി വെക്കാനും, അധ്യാപകരെ പുറത്താക്കാനും, അഡെക്കിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് നയത്തില്‍ വ്യക്തമാക്കുന്നു.

The Abu Dhabi Department of Education and Knowledge (ADEK) has introduced stringent guidelines for private school recruitment. These rules aim to ensure quality education and safeguard student welfare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  6 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  6 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  6 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  6 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  6 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  6 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  6 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  6 days ago