HOME
DETAILS

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

  
October 28, 2024 | 4:41 PM

Saudi Arabia Opens Luxury Island Sindalah for Tourism

നിയോം: സഊദി അറേബ്യയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ നിയോണ്‍ സിറ്റിയിലെ ആദ്യത്തെ ആഡംബര ദ്വീപായ സിന്ദാല ടൂറിസ്റ്റുകള്‍ക്കായി തുറന്നു. 2022 ഡിസംബറില്‍ കിരീടാവകാശിയും നിയോം ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി പ്രഖ്യാപിച്ച സിന്ദാലയുടെ ഉദ്ഘാടനം നിയോമിന്റെ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

വടക്ക് പടിഞ്ഞാറന്‍ സഊദി അറേബ്യയിലെ നിയോം തീരപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന സിന്ദാല, 840,000 ചതുരശ്ര മീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. യൂറോപ്യന്‍, സൗദി, ജിസിസി യാച്ച് ഉടമകള്‍ക്ക് എളുപ്പത്തില്‍ ചെങ്കടലിലേക്ക് പ്രവേശനം നല്‍കുന്ന ഗേറ്റ്‌വേ ആയി ദ്വീപ് പ്രവര്‍ത്തിക്കും. സാങ്കേതിക വിദ്യാധിഷ്ഠിത രൂപകല്‍പ്പനയും വാസ്തുവിദ്യാ മികവും കൊണ്ട് ദ്വീപിന്റെ പ്രകൃതിസൗന്ദര്യത്തെ സിന്ദാല സമന്വയിപ്പിക്കുന്നു.

നിയോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദ്മി അല്‍നസ്ര്‍ പറഞ്ഞതു പ്രകാരം, 2028ഓടെ പ്രതിദിനം 2,400 അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് സിന്ദാല സജ്ജീകരിച്ചിരിക്കുന്നത്, മാത്രമല്ല സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്തിന്റെ ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായങ്ങളെ പിന്തുണയ്ക്കുകയും സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിന് സഹായിക്കുകയും ചെയ്യുന്ന ഏകദേശം 3,500 തൊഴിലവസരങ്ങള്‍ സിന്ദാല സൃഷ്ടിക്കും നദ്മി അല്‍നസ്ര്‍ വ്യക്തമാക്കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സൗദി വിഷന്‍ 2030ന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന്റെ സാക്ഷ്യമാണ് ചെങ്കടലിലേക്കുള്ള കവാടമായ ഈ സുപ്രധാന ലക്ഷ്യസ്ഥാനത്തിന്റെ സാക്ഷാത്കാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധേയമായ ഒരു സമുദ്ര ആവാസവ്യവസ്ഥയാണ് സിന്ദാലയുടേത് 1,100 ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 45 എണ്ണം നിയോമില്‍ മാത്രം കാണപ്പെടുന്നതാണ്. കൂടാതെ 300ലധികം പവിഴ സ്പീഷീസുകളും ഇവിടെയുണ്ട്. സ്റ്റെഫാനോ റിച്ചി രൂപകല്‍പ്പന ചെയ്ത സിന്ദാല യാച്ച് ക്ലബ്, മറീനയുടെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നു, കൂടാതെ മറീനയില്‍ ഡോക്കിങ് സൗകര്യങ്ങള്‍, സൂപ്പര്‍ യാച്ചുകള്‍ക്കുള്ള ഓഫ്‌ഷോര്‍ ബോയ്കള്‍, യാച്ച് മാനേജ്‌മെന്റ് സേവനങ്ങളുടെ സമഗ്രമായ സ്യൂട്ട് എന്നിവയും ഉള്‍പ്പെടുന്നു.

440 മുറികള്‍, 88 വില്ലകള്‍, 218 ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകള്‍ എന്നീ സൗകര്യങ്ങളുള്ള മൂന്നു രാജ്യാന്തര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ സിന്ദാല സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ദ്വീപ് സന്ദര്‍ശിക്കാനുള്ള ബുക്കിങ് വിവരങ്ങള്‍ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകളിലൂടെ ഉടന്‍ ലഭ്യമാകും.

Saudi Arabia unveils Sindalah Island, a luxurious destination, to boost tourism. Experience pristine beaches, crystal-clear waters and world-class amenities in this Red Sea paradise.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  4 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  4 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  4 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  4 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  4 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  4 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  4 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  4 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  4 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  4 days ago