അലത്താളത്തില്‍ കൊച്ചിയുടെ മുന്നേറ്റതാളം
എം.ഷഹീര്‍
കോട്ടയം: പങ്കാളിത്ത ബാഹുല്യം കൊണ്ട് വൈകിയോടുന്ന എം.ജി സര്‍വകലാശാല കലോത്സത്തില്‍ എറണാകുളം ജില്ലയിലെ കോളജുകളുടെ മുന്നേറ്റം. 20 പോയിന്റുകളുമായി എറണാകുളം മഹാരാജാസ് കോളജ് ഒന്നാമതും 17 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് രണ്ടാം സ്ഥാനത്തും 16 പോയന്റുമായി തൊട്ടു പിന്നാലെ സെന്റ് തെരേസാസ് കോളജ് മൂന്നാമതുമുണ്ട്.വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിയാരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് ഇന്നലെ പു
ലര്‍ച്ചെയാണ്. ഇത് മൂലം ഇന്നലെ രാവിലെ നിശ്ചിത സമയത്ത് മത്സരങ്ങള്‍ തുടങ്ങാനായില്ല. രണ്ടുമണിക്കൂറിലേറെ വൈകിയാണ് ഇന്നലെ മത്സരങ്ങള്‍ തുടങ്ങിയത്.
പ്രധാനവേദിയായ തിരുനക്കര മൈതാനത്ത് മോണോ ആക്ട് മത്സരം രാവിലെ 11നാണ് ആരംഭിച്ചത്. കടുത്ത ചൂട് അവഗണിച്ചും സദസ് നിറഞ്ഞ് കാണികളുമെത്തി. മൂന്ന് മത്സരാര്‍ഥികളുടെ അവതരണം കഴിഞ്ഞപ്പോള്‍ ജഡ്ജിന്മാര്‍ ഉച്ചഭക്ഷണത്തിനായി പോയി മടങ്ങിയെത്തിയപ്പോഴും കാഴ്ചക്കാരും പോയി. മത്സരക്രമങ്ങള്‍ താളം തെറ്റിയത് വിദ്യാര്‍ത്ഥികളെയും കൂട്ടാളികളെയെന്ന പോലെ കാണികളെയും വലച്ചു.
ആണ്‍കുട്ടികളുടെ ഭരതനാട്യം നടന്ന സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിലും കവിതാപാരായണം നടന്ന സി.എം.എസ് കോളജ് സെമിനാര്‍ ഹാളിലും കാണികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി. മൂന്നാംവേദിയായ കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പെണ്‍കുട്ടികളുടെ ഭരതനാട്യം മത്സരം രാത്രി ഏറെ വൈകിയും തുടരുകയാണ്. 84 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മത്സരത്തില്‍ 62 പേരാണ് മാറ്റുരച്ചത്.
പ്രധാനവേദിയായ അഭിമന്യൂ നഗറില്‍ മോണോആക്ട്, സ്‌കിറ്റ് മത്സരങ്ങള്‍ അരങ്ങേറിയപ്പോള്‍ നിറഞ്ഞ സദസ് കൈയടികളുമായാണ് വരവേറ്റത്. മത്സരങ്ങള്‍ രാത്രി ഏറെവൈകിയതോടെ വേദികളിലെ സദസ് ശുഷ്‌കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."