HOME
DETAILS
MAL
ചര്‍ച്ച് ആക്ട് സര്‍ക്കാര്‍ ആലോചിക്കാത്ത കാര്യം: മുഖ്യമന്ത്രി
backup
March 02 2019 | 23:03 PM
തൃശൂര്‍: ക്രൈസ്തവസഭയുടെ പള്ളികളെ പിടിച്ചെടുക്കുന്നതിന് ചര്‍ച്ച് ബില്‍ ആക്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് നിയമപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തയാറാക്കിയതാണ് ഈ ആക്ട്. അന്ന് അത് പരിശോധിച്ച ഇടതുമുന്നണി നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. ഇപ്പോള്‍ ഇക്കാര്യം ഇടതുമുന്നണിയോ സര്‍ക്കാരോ ആലോചിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചര്‍ച്ച് ബില്‍ ആക്ട് നടപ്പിലാക്കുന്നതിനെതിരേ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ശക്തമാക്കാനും ഇന്ന് പള്ളികളില്‍ ഇടയലേഖനം വായിക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."