മൊബൈല്‍ കടയുടെ പൂട്ടുതകര്‍ത്ത് മോഷണം
കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുത്തന്‍തെരുവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയുടെ പൂട്ടുതകര്‍ത്ത് മോഷണം. കുലശേഖരപുരം ആദിനാട് സൗത്ത് ഫാത്തിമ മന്‍സില്‍ നിസാമിന്റെ ഉടമസ്ഥതയിലുള്ള മൊബിടെക്ക് എന്ന സ്ഥാപനത്തിലാണ് മോഷണം. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ മോഷ്ടാക്കള്‍ കടയുടെ ഷട്ടറിന്റെ പൂട്ടുതകര്‍ത്തശേഷംവിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, റിപ്പയറിങ്ങിനായി വച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, റീചാര്‍ജ് കൂപ്പണുകള്‍, വിവിധയിനം മൊബൈല്‍ കവറുകളും 4,000 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് കടയുടമ പറഞ്ഞു.
കരുനാഗപ്പള്ളി പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എ.സി.പി വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ഉമറുല്‍ ഫാറൂക്ക്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി. സമീപത്തെ ബേക്കറിയിലെ സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."