വി.ടി ബല്‍റാമിന് താക്കീതുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ചതിന് മറുപടി നല്കിയ വി.ടി ബല്‍റാം എം.എല്‍.എക്ക് താക്കീതുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ബല്‍റാം ആരാധകവൃന്ദം വളര്‍ത്തുന്നതില്‍ തെറ്റില്ലെന്നും പക്ഷേ അച്ചടക്ക ലംഘനം പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആരെയും ഇകഴ്ത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ല. ചെറുപ്പക്കാരെ തന്നെപ്പോലെ വേറെ ആരും പ്രോത്സാഹിപ്പിക്കാറില്ല. നാളെയും അങ്ങനെ തന്നെയാകും എന്റെ സമീപനം.
എന്നാല്‍ നാളെ ഇവന്റെ സമീപനം ഇങ്ങനെയായിരിക്കുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. പലഘട്ടങ്ങളിലും ബല്‍റാമിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിവും കാര്യശേഷിയുമുള്ള ചെറുപ്പക്കാരെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. ബല്‍റാമിന്റെ മറുപടി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് നേരത്തെ ബല്‍റാമിനോട് മുല്ലപ്പള്ളി പറഞ്ഞത്. പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നുമാണ് ബല്‍റാം പറഞ്ഞത്. ഇതിനാണ് മുല്ലപ്പള്ളി മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."