കെ.എം.സി.സിക്ക് ദേശീയ കമ്മിറ്റി വരുന്നു
പരപ്പനങ്ങാടി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കെ.എം.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി നേതാക്കളുടേയും പ്രധാന പ്രവര്‍ത്തകരുടേയും യോഗം മലപ്പുറം ലീഗ്ഹൗസില്‍ നടന്നു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. മുംബൈ കെ.എം.സി.സി നേതാവ് കെ.പി.മൊയ്തുണ്ണി അധ്യക്ഷനായി. പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ദേശീയതലത്തില്‍ കമ്മിറ്റി രൂപീകരിക്കാനും ഭരണഘടന ഉണ്ടാക്കുന്നതിനുമായി ബംഗളൂരു കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് ചെയര്‍മാനും ചെന്നൈ കെ.എം.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.ഷംസുദ്ദീന് കണ്‍വീനറും ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.പി.അബ്ദുല്‍ ഖാലിക്ക് ട്രഷറര്‍ ആയും ഡോ. അമീറലി കോര്‍ഡിനേറ്ററുമായ 15അംഗ സമിതിയെ തിരഞ്ഞെടുത്തു.
വിവിധ കെ.എം.സി.സികളെ പ്രധിനിധീകരിച്ച് കെ.കെ മുഹമ്മദ് ഹലീം(ഡല്‍ഹി) എ. ഷംസുദ്ദീന്(ചെന്നൈ) എം.കെ നൗഷാദ് , ഡോ. അമീറലി, കെ.വി സുലൈമാന്‍ സിദ്ധീഖ് തങ്ങള്‍ ( ബാഗ്ലൂര്), പി.ഹംസ(പോണ്ടിച്ചേരി), എം.കെ.റഷീദ്(കോയമ്പത്തൂര്‍), അബ്ദുറസാഖ് (തിരുപ്പൂര്‍ ) ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.പി.അബ്ദുല്‍ ഖാലിക്ക്, പോണ്ടിച്ചേരി കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ നാസര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."