തെലങ്കാനയില്‍ മെയ് 29 വരെ ലോക്ക്ഡൗണ്‍
ഹൈദരാബാദ്: ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തെലങ്കാനയില്‍ കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മെയ് 29 വരെ തുടരുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങള്‍ അവശ്യസാധനങ്ങള്‍ വൈകിട്ട് ആറിനുള്ളില്‍ വാങ്ങണം. ഏഴിനു ശേഷം പുറത്തുകാണുന്നവര്‍ക്കെതിരേ പൊലിസ് നടപടിയെടുക്കും. റെഡ് സോണുകളില്‍ അത്യാവശ്യ കടകള്‍ മാത്രമേ തുറക്കൂ. ഹൈദരാബാദ് ഉള്‍പ്പെടെ ആറു ജില്ലകളാണ് റെഡ് സോണിലുള്ളത്. മെയ് 15ന് സംസ്ഥാന സര്‍ക്കാര്‍ റെഡ്‌സോണുകളിലെ അവസ്ഥ പുനരവലോകനം ചെയ്യും. ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഗ്രാമങ്ങളിലും എല്ലാ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കും.
അതിഥി തൊഴിലാളികളുമായി ചൊവ്വാഴ്ച തെലങ്കാനയില്‍ നിന്നു പോയ ട്രെയിനുകളില്‍ ധാന്യമില്ലുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തിരിച്ചെത്തും. ഇങ്ങനെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 20,000ത്തോളം തൊഴിലാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാവു പറഞ്ഞു. സംസ്ഥാനത്ത് 7.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. പ്രത്യേക ട്രെയിനുകളില്‍ അവരെ നാട്ടിലേക്കയക്കാന്‍ സംസ്ഥാനം തയാറാണ്. ബിഹാര്‍, പശ്ചിമ ബംഗാള്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ക്കായി പ്രതിദിനം 40 പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തും.
അതേസമയം, സംസ്ഥാനത്ത് നിര്‍മാണമേഖലയിലുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അതിഥി തൊഴിലാളികള്‍ പരമാവധി ഇവിടെ തന്നെ തങ്ങാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതുവരെ 1,096 പേര്‍ക്കാണ് തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 628 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."