രാജസ്ഥാനില്‍ അതിക്രമിച്ചു കടന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു
ബികാനീര്‍: രാജസ്ഥാനിലെ ബികാനീറിനു സമീപത്ത് ഇന്ത്യന്‍ ആകാശപ്പരപ്പില്‍ അതിക്രമിച്ചു കയറി പാകിസ്താന്റെ ഡ്രോണ്‍ വെടിവച്ചിട്ടു. സുരക്ഷാ സേനയാണ് വെടിവച്ചിട്ടത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ബികാനീറിന് സമീപം ഇന്ത്യന്‍ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയ പാകിസ്താന്റെ ഡ്രോണ്‍ സുരക്ഷാ സേന വെടിവച്ചിടുകയായിരുന്നു.
ഇന്ത്യന്‍ വ്യോമ സേനയുടെ സുഖോയ്-30 വിമാനമാണ് ഡ്രോണിനെ വെടിവച്ചിട്ടത്. അതിര്‍ത്തി കടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെടിവച്ച് താഴെയിട്ടു.
കഴിഞ്ഞ ആറു ദിവസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ എത്തുന്നത്. നേരത്തെ ഗുജറാത്തില്‍ നിന്ന് ഇതുപോലെ ഒരു ഡ്രോണിനെ വെടിവച്ചിട്ടിരുന്നു.
അതിര്‍ത്തി കടന്നെത്തിയ ഡ്രോണിന്റെ സാന്നിധ്യം റഡാര്‍ തിരിച്ചറിഞ്ഞ്, സന്നദ്ധമായി നിര്‍ത്തിയിരുന്ന സുഖോയ് വിമാനത്തിന് വിവരം കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."