HOME
DETAILS

ഇന്ത്യക്കകത്ത് പറക്കാനും ഇനി ആധാര്‍; മൂന്നുമാസത്തിനകം നടപ്പിലാവും

  
backup
April 09 2017 | 07:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81

ഡല്‍ഹി: ഇനി ഇന്ത്യക്കകത്ത് പറക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ആഭ്യന്തര വിമാനയാത്രക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വേണമെന്ന നിയമമാണ് നടപ്പിലാക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള സംവിധാനം അടുത്ത മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്നാണ് വിവരം.

യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കുന്ന വിവരം.
കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് വിലക്കുപട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കും. യാത്രാവിലക്കിന്റെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുപ്രകാരമായിരിക്കും തീരുമാനിക്കുക. വിലക്കുപട്ടിക നടപ്പിലാക്കുവാന്‍ എല്ലാ യാത്രികരുടെയും വ്യക്തിവിവരങ്ങള്‍ അറിഞ്ഞിരിക്കണം. വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ ഇത് നടപ്പിലാക്കാം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിവരിച്ചു.

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എംപിയെ വിമാനക്കമ്പനികള്‍ വിലക്കിയതിനു പിന്നാലെയാണ് വിലക്കുപട്ടിക എന്ന ആശയവുമായി വ്യോമയാനമന്ത്രാലയം രംഗത്തുവന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  24 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  24 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  24 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  24 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  24 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  24 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  24 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago