ലീലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: ദളിത് ലീഗ്
കുറുവ: കഴിഞ്ഞ ഞായറാഴ്ച പട്ടാമ്പിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പാങ്ങ് മില്ലുംപടി സ്വദേശി ആലൂംകൂട്ടത്തില് അഭിലാഷിന്റെ ഭാര്യ ലീല(28)യുടെ മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. മരണപ്പെട്ട ലീലയുടെ വസതി എ.പി. ഉണ്ണികൃഷ്ണന് സന്ദര്‍ശിച്ചു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് എം.വി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ടി. സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൂഴിത്തറ ശിഹാബ്, വി.ടി.എസ്. നൂറുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി പോയ ലീലയെ ഉച്ചയോടെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. നാട്ടിലുള്ള ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ടിനു നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."