ജനകീയ സമിതി നേതാവിനെ മര്‍ദ്ദിച്ചതായി പരാതി
പാനൂര്‍: പൊതുസ്ഥലം കയ്യേറി കട നവീകരിച്ച സംഭവം അന്വേഷിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയോടൊപ്പം എത്തിയ ജനകീയ സമിതി നേതാവ് ഇ മനീഷിനെ കടയുടമ മര്‍ദ്ദിച്ചതായി പരാതി. പാനൂരിലെ ശശീന്ദ്ര ജ്വല്ലറി ഉടമ ശശീന്ദ്രന് മര്‍ദിച്ചതായാണ് പൊലിസില്‍ പരാതി നല്‍കിയത്. ജ്വല്ലറി നവീകരണ പ്രവൃത്തി റോഡ് കയ്യേറിയാണെന്ന് കാണിച്ച് മനീഷ് നേരത്തെ ഹൈക്കോടതിയിലടക്കം പരാതി നല്‍കിയിരുന്നു. പ്രവൃത്തി തുടര്‍ന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് അന്വേഷിക്കാനാണ് മുനിസിപ്പല്‍ സിക്രട്ടറിയുടെ കൂടെ മനീഷ് കടയിലെത്തിയത്. കടയില്‍ അതിക്രമിച്ചു കയറി മനീഷ് മര്‍ദിച്ചതായി ശശീന്ദ്രനും പൊലിസില്‍ പരാതി നല്കി. മനീഷ് തന്നോട് നിരന്തരം പണത്തിനാവശ്യപ്പെട്ടെന്നും ഇതു നല്‍കാത്തതിനാണ് തനിക്കെതിരേ പരാതി നല്‍കിയതെന്നും ശശീന്ദ്രന് ആരോപിച്ചു. മനീഷ് തലശ്ശേരിയിലും ശശീന്ദ്രന് പാനൂര്‍ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പാനൂരില്‍ ഹര്‍ത്താലാചരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."