HOME
DETAILS
MAL
കാലം മാറ്റാത്ത മനസുമായി കാല് നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുകൂടി
backup
July 09 2016 | 08:07 AM
കൊടുങ്ങല്ലൂര്‍: കാലം മാറ്റാത്ത മനസുമായി അവര്‍ ഒത്തുകൂടി കാല് നൂറ്റാണ്ടിന് ശേഷം. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം. ഇ. എസ് അസ്മാബി കോളജിലെ 1989- 1992 വര്‍ഷത്തെ ബി.എസ്.സി ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നവരാണ് ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഒത്തു ചേര്‍ന്നത്.
പഠിച്ചിരുന്ന ക്ലാസിലെ 22 പേരും പുന: സംഗമത്തില്‍ പങ്കെടുത്തു. വിദേശത്ത് നിന്ന് പോലും ഈ ഒത്തു ചേരലിന് വേണ്ടി എത്തി വന്നവരുണ്ടായിരുന്നു. പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ ബാക്കി വച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് പഴയകൂട്ടുകാര്‍ മടങ്ങിയത്.
കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാനുമായ സി.സി വിപിന്‍ചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ അധ്യാപിക സാവിത്രി ടീച്ചര്‍, കോളജ് പ്രിന്‍സിപ്പാള്‍ അജിംസ് പി മുഹമ്മദ്, സെക്രട്ടറി കെ.എം അബ്ദുള്‍ സലാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."