മഴ കനത്തപ്പോള്‍ സുന്ദര പ്രൗഢിയില്‍ തൂമാനം വെള്ളച്ചാട്ടം
വടക്കാഞ്ചേരി: നഗരസഭയിലെ അകമലയില്‍ ഉത്രാളിക്കാവ് ക്ഷേത്രത്തിന് പുറകിലെ കുഴിയോടു തൂമാനം വെള്ളച്ചാട്ടം മഴ പ്രൗഢിയില്‍ നാടിന് സമ്മാനിക്കുന്നത് അതി മനോഹരമായ ദൃശ്യഭംഗി.
അകമല ചേപ്പലക്കോട് വനമേഖലയില്‍ നിന്നും ഒഴുകി എത്തുന്ന കാട്ടു ചോലവന്‍ ഉയരത്തിലുള്ള തൂമാനം പാറയില്‍ നിന്നും താഴേക്ക് പതിക്കുമ്പോള്‍ അതു നയന മനോഹരമായ കാഴ്ചയാവുകയാണ്.
അപകടരഹിതമായ ഏറെ സുരക്ഷിതമായ വെള്ളച്ചാട്ട കാഴ്ച്ച കാണാന്‍ നിരവധി പേരാണ് മഴയാസ്വദിച്ചു അകമലയിലെത്തുന്നത്. കുടുംബസമേതം എത്തുന്നവര്‍ക്ക് ഏറെ ആസ്വദിക്കാനുണ്ട് തൂമാനപാറയില്‍ മിനി കുറ്റാലം പോലെ മനോഹരമായ വെള്ളച്ചാട്ടതോടൊപ്പം പലതരം കിളികളെയും മയിലുകളും കൂട്ടത്തോടെയെത്തുന്ന മാനുകളുമൊക്കെ സുന്ദര കാഴ്ച്ചകളിലെ വൈവിദ്യമാണ്. തൂമാനത്തെ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രമാണ് തൂമാനം. സംസ്ഥാന പാതയില്‍ നിന്ന് ഓട്ടുപാറ ജുമാ മസ്ജിദ് പരിസരത്ത് നിന്നും മാരാത്ത് കുന്നു വഴി അകമലയില്‍ എത്താം.
ഉത്രാളി കാവിന്റെ ശ്രീ മൂല സ്ഥാനമായ മുല്ലയ്ക്കല്‍ ആല്‍ പരിസരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം കൂടി സഞ്ചരിച്ചാല്‍ പ്രകൃതി ഭംഗിയുടെ നിറകുടം മതി വരുവോളം ആസ്വദിയ്ക്കാം.
കാര്‍ ഉള്‍പ്പെടെ എല്ലാ യാത്രാ വാഹനങ്ങളും വെള്ളച്ചാട്ടത്തിന് തൊട്ടു മുകളില്‍ എത്തുമെന്നതും വിശാലമായ വാഹന പാര്‍ക്കിങ്ങും ഏറെ സവിശേഷതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."