HOME
DETAILS

ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

  
backup
April 10, 2017 | 7:09 PM

%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d-2


ചെങ്ങന്നൂര്‍: നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ കുളങ്ങരയ്ക്കല്‍ സുരേഷ് കുമാര്‍(ഉണ്ണി-43) ആണ് ഭാര്യ മഞ്ജുള(ബിജി-38)നെ വെട്ടുകത്തി കൊണ്ടി പട്ടാപ്പകല്‍ റോഡില്‍ വെച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ റയില്‍വേ സ്‌റ്റേഷന് പുറകിലുള്ള റോഡില്‍ കല്ലുമടത്തില്‍ വീടിനു സമീപം വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ടു മാസമായി മഞ്ജുള ഭര്‍ത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കോതാലില്‍ ഉഴത്തില്‍ താമസിച്ച് വരികയായിരുന്നു. ഇവിടെനിന്നും ഇവര്‍ തയ്യല്‍ ജോലിക്കുവേണ്ടി പുത്തന്‍ വീട്ടില്‍പടി ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ കുറ്റിക്കാട്ടില്‍ പതിയിരുന്ന് ഇവരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ട് തലയ്ക്ക് പുറകിലും ഇരുകൈകള്‍ക്കും കാലിനും വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തിന് മുകളിലുള്ള റയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന ആളുകള്‍ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കല്ലേറില്‍ ഉണ്ണിക്ക് പരുക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്ക് ഗുരുതരമായ പരുക്കുണ്ട്. രണ്ട് കൈകള്‍ക്കും പൊട്ടലുണ്ട്, വലതുകാല്‍ മുട്ടിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം സുരേഷ് വെട്ടുകത്തിയുമായി ചെന്ന് പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കല്ലേറില്‍ പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. മദ്യലഹരിയില്‍ ഇയാള്‍ സ്ഥിരമായി ഭാര്യയുമായി കലഹിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  15 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  15 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  15 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  15 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  15 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  15 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  15 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  15 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  15 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  15 days ago