സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: കെ.എം അഭിജിത്ത്
കൊല്ലം: കേരളാ സംസ്ഥാനത്ത് അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. രാഷ്ട്രീയ ഫാസിസമാണ് പിണറായി വിജയന്റെ മുഖമുദ്ര. പിണറായിക്ക് സമരങ്ങളോട് പരിഹാസവും പുച്ഛവുമാണ്. പ്രതിഷേധിക്കുന്നവരെയും പ്രതികരിക്കുന്നവരെയും കല്ത്തുറങ്കിലടച്ചും അടിച്ചമര്‍ത്തിയും കേരളം ഭരിക്കാമെന്ന് പിണറായി വിജയന് വ്യാമോഹിക്കേണ്ടന്നും കെ.എസ്.യു പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും അകാരണമായി പൊലിസ് വേട്ടയാടുന്നതിനെതിരേ കെ.എസ്.യു ജില്ലാ കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിജിത്ത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് അധ്യക്ഷത വഹിച്ചു. എന്‍.എസ്.യു ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി, പി. ജര്‍മ്മിയാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്ഗ്ഗവന്, ഒ.ബി. രാജേഷ്, ജില്ലാ ഭാരവാഹികളായ ശരത് മോഹന്‍ബാബു, കൗശിഖ് എം. ദാസ്, അനൂപ് നെടുമ്പന, സിയാദ് ഭരണിക്കാവ്, രാഹുല്‍. ആര്.എസ്, തൗഫീഖ്, അതുല്‍ എസ്.പി, വിശാഖ്, സല്‍മ, ഷെഫീഖ് കിളികൊല്ലൂര്‍, ബിനോയി ഷാനൂര്‍, ഷാന്‍ വടക്കേവിള, ബിച്ചു, ആശിഖ് ബൈജു, നജ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."