വടകര കളരിയിലേക്ക് അപ്രതീക്ഷിതമായി ജയരാജന്‍
കണ്ണൂര്‍: ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇറക്കി വടകരയില്‍ പരീക്ഷണത്തിനു മുതിരുമ്പോള്‍ സി.പി.എം അണികള്‍ക്ക് ആവേശം. കണ്ണൂരില്‍ പി.കെ ശ്രീമതിക്കൊപ്പം പി. ജയരാജന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജയിച്ചുകയറാമെന്നു ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ നേതൃത്വം കണക്കുകൂട്ടുന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തന്നെ മത്സരത്തിനിറക്കിയാല്‍ വീര്യംചോരാതെ പാര്‍ട്ടി അണികളും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നാണു നേതാക്കാളുടെ പ്രതീക്ഷ. രണ്ടുതവണ കൈവിട്ട പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ വടകര ഇക്കുറി എങ്ങനെയങ്കിലും തിരിച്ചുപിടിക്കണമെന്നും നേതൃത്വം പറയുന്നു.
മുന്‍ വടകര എം.പി പി. സതീദേവിയായിരുന്നു സാധ്യതാപട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. സതീദേവിക്കു പകരം അവരുടെ സഹോദരനായ ജയരാജനെ തന്നെ കളത്തിലിറക്കുന്നതിലൂടെ പരമാവധി പാര്‍ട്ടി വോട്ടുകള്‍ സമാഹരിക്കാനാകുമെന്നും നേതൃത്വം കരുതുന്നു.
എന്നാല്‍ ജയരാജന്‍ സ്ഥാനാര്‍ഥിയായി എത്തിയാല്‍ കൊലപാതക കേസുകള്‍ യു.ഡി.എഫ് പ്രചാരണ ആയുധമാക്കുമെന്നും ഒരുവിഭാഗം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൂടി മുന്നില്‍കണ്ടുള്ള പ്രചാരണമാകും പാര്‍ട്ടി പരീക്ഷിക്കുക. ജയരാജന്‍ പ്രതിയായ അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ വധക്കേസും അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്ത എടയന്നൂര്‍ ശുഹൈബ് വധക്കേസും കണ്ണൂരില്‍ യു.ഡി.എഫ് പ്രചാരണ ആയുധമാക്കുമെന്നുറപ്പാണ്. ഇതിന്റെ അലയൊലികള്‍ വടകര മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരിയിലും കൂത്തുപറമ്പിലുമുണ്ടാകും. കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ലോബിക്കു പങ്കുണ്ടെന്ന ആരോപണം വടകരയില്‍ ആര്‍.എം.പിക്കൊപ്പം യു.ഡി.എഫും നിരത്തും. ഇതെല്ലാം ചര്‍ച്ചയാവുന്നതോടെ കണ്ണൂരിനൊപ്പം പൊടിപാറുന്ന പോരാട്ടമാണു വടകരയും സാക്ഷിയാവുക.
ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി ഇറങ്ങുന്നതോടെ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണു ജില്ലാസെക്രട്ടറി സ്ഥാനം താല്‍കാലികമായി വഹിക്കുക. സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ രാഗേഷിനു തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ചുമതല നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."