HOME
DETAILS
MAL
ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റാകും; കേരളത്തില്‍ മഴ തുടരും
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്കുകിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകും.
ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴ ലഭിക്കും. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."