HOME
DETAILS

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

  
Farzana
July 07 2025 | 07:07 AM

Outrage As Jay Shah Ignores Mohammed Siraj While Congratulating Team India

മുംബൈ: എഡ്ജ്ബാസ്റ്റണില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ ജയ് ഷാ. കളിക്കാരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം അഭിനന്ദിക്കുന്നത്. അഭിനന്ദനക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട് അധ്യക്ഷന്‍.   ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, പേസര്‍ ആകാശ് ദീപ്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ പേരുകളാണ് അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ കളിയില്‍ നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട് എതിരാളികളുടെ മുട്ടുവിറപ്പിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ജയ്ഷാ പരാമര്‍ശിക്കുന്നില്ല.

'ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടവീര്യവും ആഴവും പ്രകടമാക്കുന്ന ഒരു മികച്ച ടെസ്റ്റ് മത്സരം. ശുഭ്മന്‍ ഗില്ലിന്റെ 269 & 161 റണ്‍സ് അപൂര്‍വ നിലവാരമുള്ള ഇന്നിങ്‌സുകളായിരുന്നു, ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം നിര്‍ണായകമായി. രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോഡ്സില്‍ നടക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു' -ജയാ ഷാ എക്‌സില്‍ കുറിച്ചതിങ്ങനെ.

ഏതായാലും സിറാജിനെ ഒഴിവാക്കിയ ഐ.സി.സി അധ്യക്ഷന്റെ നിലപാട് വിവാദമായിരിക്കുകയാണ്.  ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് ഉള്‍പ്പെടെ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റാണ് സിറാജ് നേടിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കുന്നതില്‍ സിറാജിന്റെ ബൗളിങ് പ്രകടനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ച് ജോ റൂട്ടിന്റെയും ബെന്‍ സ്റ്റോക്‌സിന്റെയും വിക്കറ്റുകള്‍ തെറിപ്പിച്ചത് എതിരാളികളെ പിടിച്ചുലച്ചു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ സിറാജ്  മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഇത് ഇന്ത്യയുടെ ആധിപത്യത്തിന് വഴിയൊരുക്കി. ഇത്രയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും, സിറാജിനെ അംഗീകരിക്കാന്‍ കഴിയാത്ത ഷായുടെ നിലപാടാണ്  സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമാത്.


336 റണ്‍സിന്റെ റെക്കോഡ് ജയമാണ് ശുഭ്മന്‍ ഗില്ലും കുട്ടികളും സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആകാശ് ദീപ്, ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും കൈക്കലാക്കി പത്ത് വിക്കറ്റ് തന്റേതായി എഴുതിച്ചേര്‍ത്തു.  ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട ശതകവും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ഗില്ലാണ് (269, 161) കളിയിലെ മികച്ച താരം. ബൗളിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടു ഇന്നിങ്‌സിലും ജദേജ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പന്തും ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇവരുടെയെല്ലാം പേര് എുത്തു പറഞ്ഞിട്ടും സിറാജിനെ ഒഴിവാക്കിയത് മുസ്‌ലിം ആയതിനാലാണോ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേരാണ് വിമര്‍ശന കുറിപ്പുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. 

എഡ്ജ്ബാസ്റ്റണ്‍ മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയവും. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ സന്ദര്‍ശകര്‍ 1-1ന് ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് ലോര്‍ഡ്‌സില്‍ തുടങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  10 hours ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  10 hours ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  11 hours ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  11 hours ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  11 hours ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  11 hours ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  12 hours ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  12 hours ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  12 hours ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  12 hours ago