HOME
DETAILS

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

  
July 07 2025 | 07:07 AM

vc-anil kumar continue in sevice-latest news

കൊച്ചി: വിവാദങ്ങള്‍ക്കിടെ കേരള സര്‍വ്വകലാശാല രജിസ്ട്രാറുമായി ബന്ധപ്പെട്ട ഹരജി തീര്‍പ്പാക്കി ഹൈക്കോടതി. ഡോ.കെ.എസ് അനില്‍ കുമാറിന് സര്‍വ്വകലാശാല രജിസ്ട്രാറായി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ വി.സിക്ക് അതൃപ്തിയുണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേരള സര്‍വ്വകലാശാലയില്‍ നാടകീയ രംഗങ്ങള്‍. ജോ.രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്ത് വിസി സിസ തോമസ്. രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നല്‍കി.

താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നതില്‍ വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. മറുപടി നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. എന്നാല്‍ സീനിയര്‍ ജോയിന്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. രജിസ്ട്രാര്‍ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. ഇന്ന് 9 മണിക്കുള്ളില്‍ മറുപടി നല്‍കണം എന്നായിരുന്നു വി സിയുടെ നിര്‍ദേശം. എന്നാല്‍ മറുപടി ലഭിക്കാതെ വന്നതോടെ നടപടിയിലേക്ക് കടന്നത്.

അതേസമയം രജരജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തിരികെ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള ഉള്‍പോര് തുടരുകയാണ്. സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതിന് പിന്നാലെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാന്‍സലറുടെ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തിയിരുന്നു.

ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് വിസി പറഞ്ഞു.സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണം. സസ്‌പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതെന്നായിരുന്നു സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയത്. വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. മോഹനന്‍ കുന്നുമ്മല്‍ നിലവില്‍ വിദേശ യാത്രയിലാണ്. അദ്ദേഹത്തിന് പകരം വിസിയുടെ ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി സിസ തോമസാണ്. സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ അവര്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു.

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  2 days ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  2 days ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  2 days ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  2 days ago
No Image

ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?

Kerala
  •  2 days ago
No Image

മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

National
  •  2 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്‌സിന് കൈമാറും

uae
  •  2 days ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ

crime
  •  2 days ago