HOME
DETAILS

താമരശേരി ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ADVERTISEMENT
  
backup
June 24 2018 | 03:06 AM

%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4



താമരശേരി: ചുരത്തില്‍ ഇടിഞ്ഞ ഭാഗത്ത് താല്‍ക്കാലികമായി നിര്‍മിച്ച റോഡിലൂടെ യാത്രാവാഹനങ്ങള്‍ ഓടിത്തുടങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകളും ചെറിയ യാത്രാവാഹനങ്ങളുമാണു ഇന്നു പുലര്‍ച്ചെ മുതല്‍ നിയന്ത്രണവിധേയമായി ഓട്ടം തുടങ്ങിയത്.
വാഹനങ്ങള്‍ കടത്തിവിടുന്നതിനു മുന്നോടിയായായി കെ.എസ്.ആര്‍.ടി.സി ബസ് പരീക്ഷണയോട്ടം നടത്തി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസില്‍ ഇരുഭാഗത്തേക്കും യാത്ര ചെയ്തായിരുന്നു പരീക്ഷണയോട്ടം.
ശനിയാഴ്ച വൈകിട്ട് അഞ്ചിനാണു പരീക്ഷണയോട്ടം നടന്നത്. നിലവില്‍ വാഹനം കടന്നുപോകുന്നതിനു പര്യാപ്തമായ രീതിയിലാണു താല്‍ക്കാലിക നിര്‍മാണ പ്രവൃത്തി നടന്നതെന്നു മന്ത്രി പറഞ്ഞു. ഞായറാഴ്ച മുതല്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ആര്‍.ടി.സി ബസുകളും മറ്റു ചെറിയ യാത്രാവാഹനങ്ങളും കടത്തിവിടുക.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ മള്‍ട്ടി ആക്‌സില്‍ ബസുകളും ഇതര സംസ്ഥാന സര്‍ക്കാരുകളുടെ വാഹനങ്ങളും കടത്തിവിടും. സ്വകാര്യ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്കു ചുരത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇത്തരം സ്വകാര്യ വാഹനങ്ങള്‍ക്കു ചുരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ചരക്കുവാഹനങ്ങള്‍ക്കും നിലവിലുള്ള നിരോധനം തുടരും.
ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും വെള്ളിയാഴ്ച ഉച്ചയോടെ ചുരത്തിലെത്തി നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. വിനയരാജ്, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, സി.ഐ ടി.എ അഗസ്റ്റിന്‍, കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ ജോഷിജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി.എം.എ നാസര്‍, പൊതുമരാമത്ത് വകുപ്പ് (ദേശീയപാതാ വിഭാഗം) അസി. എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോ പോള്‍ എന്നിവരും പരീക്ഷണയോട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി

Kerala
  •  an hour ago
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്

Kerala
  •  an hour ago
No Image

നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Tech
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ

Kerala
  •  3 hours ago
No Image

പി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ

uae
  •  3 hours ago
No Image

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

Kerala
  •  4 hours ago
No Image

മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Kerala
  •  5 hours ago
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  6 hours ago