HOME
DETAILS

ബജറ്റില്‍ പ്രവാസികളെ അവഗണിച്ചു: ഒ.ഐ.സി.സി

  
backup
July 10 2016 | 08:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97

 

കോട്ടയം: കേരളത്തില്‍് ഏറ്റവും അധികം മൂലധന നിക്ഷേപം എത്തിക്കുന്ന പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഒഐസിസി ഗ്ലോബല്‍ ഓര്‍ഗനൈസിഗ് ജനറല്‍ സെക്രട്ടറി ശങ്കര്‍പിള്ള കുമ്പളത്ത്.
വിദേശരാജ്യങ്ങളിലെ മാന്ദ്യം പ്രവാസികള്‍ക്കിടയില്‍ ഉയര്‍ത്തുന്ന ആശങ്ക ഏറെയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ പുനരധിവാസം ആവശ്യമെന്ന് ബജറ്റില്‍ പ്രസംഗത്തില്‍ ധനകാര്യമന്ത്രി പറയുന്നുണ്ടെങ്കിലും ആശ്വാസകരമായ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. പ്രവാസികള്‍ക്ക് പുതിയസംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പദ്ധതികളൊന്നും ബജറ്റില്‍ പറഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുഖജനാവിനെ താങ്ങി നിര്‍ത്തുന്നതില്‍ വിദേശികളുടെ പങ്ക് വലുതാണ്. എന്നാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക്് ആവശ്യമായ യാതൊരു പരിരക്ഷയും നല്‍കുന്നത്് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.
കേരളത്തില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ധനകാര്യമന്ത്രി പ്രവാസികളെ മറന്നു കൊണ്ടുള്ള ബജറ്റ് അവതരണം പ്രവാസികളോടുള്ള കനത്ത അവഗണനയാണ്. കഴിഞ്ഞ യുഡിഎഫ് ബജറ്റില്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കിയിരുന്നു.
ഓമാനില്‍ വെച്ച് ദാരുണമായി കൊലചെയ്യപ്പെട്ട മണര്‍ക്കാട് സ്വദേശി ജോണ്‍ ഫിലിപ്പിന്റെയും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ ഒഐസിസി നല്‍കും.
ഒ.ഐ.സി.സി ഗ്ലോബല്‍ ഓര്‍ഗനൈസിഗ് ജനറല്‍ സെക്രട്ടറി ശങ്കര്‍പിള്ള കുമ്പളത്ത്, ഒമാന്‍ നാളണല്‍ കമ്മറ്റി ഉപാധ്യക്ഷരായ സജി ഔസേപ്പ്, എസ്. പി. നായര്‍ എന്നിവരടങ്ങുന്ന സംഘം ജോണ്‍ഫിലിപ്പിന്റെ വീട് സന്ദര്‍ശിച്ചു. പ്രവാസികളുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നല്‍കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago