HOME
DETAILS
MAL
മത്സ്യബന്ധന നിരോധനം 60 ദിവസമായി ദീര്‍ഘിപ്പിച്ചു
backup
April 11 2017 | 18:04 PM
രാമേശ്വരം: ഈ മാസം 14 മുതല്‍ നടപ്പാക്കുന്ന 48 ദിവസത്തെ മത്സ്യ ബന്ധന നിരോധനം 60 ദിവസമായി ദീര്‍ഘിപ്പിച്ചു. മത്സ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഫിഷറീസ് അസി. ഡയറക്ടര്‍ കുളച്ചില്‍ നാഥന് അറിയിച്ചു.
പാക് കടലിടുക്കിലും മറ്റുമായി മുന്‍പുണ്ടായിരുന്ന രീതിയില്‍ മത്സ്യലഭ്യതയില്ല. മത്സ്യങ്ങളുടെ പ്രജനനതോത് കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യങ്ങളെത്തേടി സമുദ്രാതിര്‍ത്തി കടക്കുന്നതും ഇത് ശ്രീലങ്കയുടെ തടവിലാകുന്നതിന് കാരണാമാകുന്നതും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മത്സ്യ ലഭ്യതക്കുവേണ്ടിയാണ് നിരോധനം 60 ദിവസത്തേക്കായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."