HOME
DETAILS
MAL
ആരാധനാലയങ്ങളില്‍ കൂട്ടപ്രാര്‍ത്ഥന അനുവദിക്കില്ല, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര് സമ്മേളിക്കരുത്
backup
May 15 2020 | 13:05 PM
തിരുവനന്തപുരം: ചില ആരാധനാലയങ്ങളില്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി. ആളുകള്‍ കൂട്ടം കൂടുന്നതില്‍ കര്‍ശന നിയന്ത്രണം പാലിക്കണം. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര് സമ്മേളിക്കരുത്. ഇക്കാര്യത്തില്‍ ഇളവുണ്ടാകില്ല. തത്കാലം അതിന് സാധിക്കില്ല.
ഗൗരവം മനസിലാക്കണം. കൂട്ടംകൂടി നില്ക്കുന്ന പ്രവണത നാട്ടില്‍ ഇപ്പോള്‍ ചിലയിടങ്ങളില്‍ കാണുന്നു. ഗൗരവം മനസിലാക്കാതെയുള്ള പ്രവണതയാണിത്. അതോടൊപ്പം ചിലയിടത്ത് ഉത്സവം നടത്താന്‍ ആലോചിക്കുന്നു. ഇതൊന്നും ഇപ്പോള്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."