ഹന്‍സിത തീരത്തെത്തിയതിനു പിന്നില്‍ ദുരൂഹത വാടകയിനത്തിലെ പണം അടക്കാതെ പോകാനുള്ള തന്ത്രമെന്ന്
കൊല്ലം: ബീച്ചിനുസമീപം കാറ്റില്‍പെട്ട് തീരത്തണഞ്ഞ ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ അവിടെ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും
കപ്പലിനെ ചുറ്റിയുള്ള ദുരൂഹത തുടരുന്നു. രണ്ടു ആങ്കറുകളിലായി നങ്കൂരമിട്ടിരുന്ന കപ്പല്‍ കെട്ടഴിച്ചുവിട്ടതായാണ് സൂചന. ആങ്കറുകള്‍ അതേപടി നിലനില്‍ക്കുന്നതാണ് ദുരൂഹതയ്ക്കു കാരണം. ഒരു ആങ്കര്‍ പൊട്ടിയാലും രണ്ടാമത്തെ ആങ്കറില്‍ കപ്പല്‍ നങ്കൂരമിടുന്നതിനു തടസമില്ലെന്ന അഭിപ്രായമാണ് മല്‍സ്യത്തെഴിലാളികള്‍ക്കുള്ളത്. കപ്പല്‍ കൊണ്ടുപോകണമെങ്കില്‍ 40 ലക്ഷം രൂപ വാടകയിനത്തില്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ കപ്പല്‍ തീരത്തെത്തിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ രംഗത്തുവരികയും പണമടക്കാതെതന്നെ കപ്പല്‍ കൊണ്ടുപോകാമെന്നുള്ള കണക്കുകൂട്ടലിലാണ് കപ്പല്‍ കെട്ടഴിച്ചുവിട്ടതെന്നാണ് അറിയുന്നത്.
കൊച്ചിയില്‍ ഡ്രഡ്ജിങ്ങിനിടെ തകരാറിലായ ചൈനീസ് കപ്പലായ ഹന്‍സിതയെ ഇന്ത്യന്‍ ഷിപ്പിങ് കമ്പിനിയായ മേഘ ഷിപ്പിങ്‌സ് ഏറ്റെടുത്ത് അറ്റകുറ്റപ്പണിക്കായി 2013 മാര്‍ച്ച് 26നാണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്. അറ്റകുറ്റപ്പണി 25 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി മടങ്ങുമെന്നായിരുന്നു കരാര്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയായപ്പോള്‍ തുറമുഖം ഉപയോഗിച്ചതിനുള്ള വാടക നല്‍കാന്‍ ഉടമകളുടെ കൈയില്‍ പണമില്ലാതായി. ഇതോടെ കപ്പല്‍ അഴിമുഖത്ത് പിടിച്ചിട്ടു. വാടകയില്‍ കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള മേഘ ഷിപ്പിങ്‌സിന്റെ ചുമതലയുള്ള പ്രമുഖന്റെ ഇടപെടലും ഇതിനു പിന്നിലുള്ളതായാണ് അറിയുന്നത്. കപ്പലടുത്ത മുണ്ടക്കല്‍ തീരപ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ച്ചയിലായതിനെ തുടര്‍ന്ന് അടിയന്തിരമായി കപ്പല്‍ മാറ്റണമെന്നാവശ്യപ്പെട്ട് കപ്പലിന്റെ ഉടമകളായ മുംബൈയിലെ മേഖാ ഷിപ്പിങ് കമ്പനിക്ക് തുറമുഖ അധികൃതരും ജില്ലാ ഭരണകേന്ദ്രവും നോട്ടീസ് നല്‍കിയിരുന്നു.
കപ്പല്‍ കിടക്കുന്നതിന് സമീപപ്രദേശമായ കച്ചിക്കടവിനും കാക്കത്തോപ്പിനുമിടയ്ക്കുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമാണ്.
കപ്പല്‍ കിടക്കുന്നതിനാല്‍ ഒരു ഭാഗത്തേക്ക് തിരമാല കൂടുതല്‍ ശക്തിയോടെ അടിച്ചു കയറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."