കേരളത്തില്‍ 750 പ്രശ്‌നബാധിത ബൂത്തുകള്‍
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 900 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണ്ടിരുന്നതെങ്കില്‍ ഇത്തവണ 750 ആയി കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ എണ്ണം 2.54 കോടിയാണ്. ഇതില്‍ 1,31,11308 സ്ത്രീ വോട്ടര്‍മാരാണ്. പുരുഷന്‍മാരുടെ എണ്ണം 1,22,97403 ആണ്.
ജനുവരി 30ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് മൊത്തം 2,54,08711 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,22,97403 പേര്‍ പുരുഷന്‍മാരുണ്ട്. 119 ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍പട്ടികയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 3047923. വയനാട്ടിലാണ് ഏറ്റവും കുറവ്. 5,81,245 പേര്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം.
ഇത്തവണ 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂനിറ്റുകളും 35393 കണ്‍ട്രോള്‍ യൂണിറ്റുകളും തയ്യാറാണ്. മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായി. കേരളത്തിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വിവിപാറ്റുകളുണ്ടാവും. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ മേലുള്ള കേസുകള്‍ സംബന്ധിച്ച വിവരം ഫോം 26ല്‍ നല്‍കണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാധ്യമങ്ങളില്‍ മൂന്നു പരസ്യം നല്‍കണം. ഇതിന് ചെലവാകുന്ന തുക ഇലക്ഷന്‍ ചെലവില്‍ കണക്കാക്കും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ ജോ.സി. ഇ. ഒയുടെ മേല്‍നോട്ടത്തില്‍ 5 എ ഹാളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ഫഌ്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."