മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വൈത്തിരിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. ഈ മാസം ആറിന് വൈത്തിരിയിലെ ലക്കിടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ജലീലിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വയനാട് ജില്ലാ കലക്ടര്‍ എ ആര് അജയകുമാറിനെ അന്വേഷണത്തിനായി ചുതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.
6 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയല്‍ അന്വേഷണവും ആവശ്യമാണ്. കേസില്‍ നേരെത്തെ തന്നെ ക്രൈം ബ്രാഞ്ച്
അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."