'തെറ്റായ ആരോപണം' -പ്രസ്താവന തയ്യാറാക്കാന്‍ ശശിതരൂര്‍ സഹായിച്ചെന്ന വാര്‍ത്ത തള്ളി സുഷമ
ന്യൂഡല്‍ഹി: കുല്‍ഭൂഷനെ വിട്ടയക്കണമെന്നാവശ്യപ്പെടുന്ന പ്രസ്താവന തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂര്‍ സഹായിച്ചെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വാര്‍ത്ത തികച്ചും തെറ്റാണെന്നും മാധ്യമങ്ങള്‍ ദുരുദ്ദേശപരമായി മെനഞ്ഞുണ്ടാക്കിയതാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
തന്റെ മന്ത്രിസഭയില്‍ പ്രതിഭകള്‍ക്കു കുറവില്ലെന്നും തനിക്ക് കഴിവുറ്റ സെക്രട്ടറിമാര്‍ സഹായികളായുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.
പ്രസ്താവന തയാറാക്കാന്‍ സുഷമ സ്വരാജിനെ മുന്‍ യു.എന്‍ പ്രതിനിധികൂടിയായ ശശി തരൂര്‍ സഹായിച്ചെന്നും ഇരുസഭകളിലും പ്രസ്താവന നടത്താന്‍ സഹായിക്കണമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അഭ്യര്ഥിക്കുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെയാണ് തരൂര്‍ പ്രസ്താവന തയാറാക്കാന്‍ മുന്നോട്ടുവന്നതെന്നും പ്രചരിച്ചു.
എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണ് ഇതെന്ന് പിന്നിട് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാക് നടപടി ഇന്ത്യക്കുമാത്രമല്ല രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അതിനോടുള്ള വെല്ലുവിളിയുമാണെന്ന് തരൂര്‍ പറഞ്ഞിരുന്നു.
നയതന്ത്രതലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രസ്താവന തയാറാക്കാന്‍ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നത് ഇതാദ്യമല്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന് ലഖ്്വിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന തയാറാക്കുന്നിതിന് പ്രധാനമന്ത്രി മോദി ശശി തരൂരിന്റെ സഹായം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."