HOME
DETAILS
MAL
ദലിത്, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വീകാര്യന്‍ രാഹുല്‍ ഗാന്ധി
backup
March 11 2019 | 19:03 PM
ന്യൂഡല്‍ഹി: രാജ്യത്തെ ദലിത് വിഭാഗങ്ങള്‍ക്കും മുസ്ലിംകള്ക്കുമിടയില് പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും സ്വാധീനമുള്ള വ്യക്തി രാഹുല്‍ ഗാന്ധിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയുടെ പൊളിറ്റിക്കല്‍ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പാണ് രാഹുലിന്റെ ജനകീയത മോദിയെക്കാള്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കുന്നത്.
ദലിത് വിഭാഗങ്ങള്‍ക്കും മുസ്ലിംകള്ക്കുമിടയില് 44 ശതമാനമാണ് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്നത്. മോദിക്കാകട്ടെ 41 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ജനുവരി മുതല്‍ ദലിത് സമൂഹത്തിനിടയില്‍ രാഹുലിനോടുള്ള താല്പര്യം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മോദിയോടുള്ള താല്പര്യം ആറു ശതമാനം കുറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."