പാനൂര്‍ പറയുന്നു; ഇനി ഞങ്ങളും മത്സരിക്കും
പാനൂര്‍: അക്രമരാഷ്ട്രീയം പിടിമുറുക്കിയ പാനൂര്‍ അറിവിന്റെ പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്നു. സങ്കുചിത രാഷ്ട്രീയ വൈരത്തിന്റെ ഇരയായ ഒരു നാട്ടിലെ യുവാക്കളാണ് പുതുജീവന്‍ തേടുന്നത്.
പാനൂര്‍ മേഖലയിലെ യുവാക്കളെ പി. എസ്.സിയടക്കമുള്ള വ്യത്യസ്തമായ പരീക്ഷകള്‍ക്കു സജ്ജരാക്കുന്ന ജനമൈത്രി പൊലിസിന്റെ ഇന്‍സൈറ്റ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം 30 ന് രണ്ടിന് പാനൂര്‍ യു.പി.സ്‌കൂളില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.
പാനൂര്‍ സര്‍ക്കിള്‍ പരിധിയിലെ 20 കേന്ദ്രങ്ങളില്‍ ജൂലൈ ഒന്നിന് പരിശീലനം തുടങ്ങും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും സമിതിക്കു രൂപം നല്‍കി.
മൂന്ന് വര്‍ഷം നീളുന്ന പദ്ധതിയില്‍ ഈ വര്‍ഷം 240 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കുന്ന സിലബസ് തയാറായിക്കഴിഞ്ഞു. സി.ഐ.വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ അധ്യാപകരുള്‍പ്പെടെ 45 പരിശീലകരാണുള്ളത്.
സ്വാഗതസംഘം രൂപവല്‍ക്കരണ യോഗം പാനൂര്‍ പൊലിസ് സ്റ്റേഷന്‍ ഹാളില്‍ നഗരസഭാ അധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു.
രാജു കാട്ടുപുനം അധ്യക്ഷനായി. മുന്‍ മന്ത്രി കെ.പി.മോഹനന്‍, സി.ഐ, വി.വി.ബെന്നി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുല്ല, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍,നഗരസഭാ ഉപാധ്യക്ഷന്‍ എം.കെ.പത്മനാഭന്‍ ,വി സുരേന്ദ്രന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, കെകെ.സുധീര്‍ കുമാര്‍, പി.കെ.ഷാഹുല്‍ ഹമീദ്, കെ.ജിഗീഷ്, പി.രാജീവ്, കെശിവ പ്രസാദ്, പാനൂര്‍ എസ്.ഐ.വി. കെ.ഷൈജിത്, ഇ.സുരേഷ് ബാബു സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി നഗരസഭാ അധ്യക്ഷ കെ.വി.റംല (ചെയര്‍മാന്‍)സി.ഐ വി.വി.ബെന്നി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."