HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഗസറ്റില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി
backup
March 12 2019 | 18:03 PM
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ അപേക്ഷ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് പരാതിക്കാരില്ലെന്ന് വ്യക്തമാകാനാണ് നടപടി.
കേസ് പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന് നല്കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എതിര് സ്ഥാനാര്‍ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹരജി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."